സാമൂഹിക പ്രവർത്തകൻ എ എ അഷ്റഫിനു ഇൻകാസ് ദുബായ് , കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സ്നേഹാദരം നൽകി

യുഎഇയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ സാമൂഹിക പ്രവർത്തകനും തൃശൂർ ഡിസിസി സെക്രട്ടറിയുമായ എ എ അഷ്റഫിനു ഇൻകാസ് ദുബായ് , കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സ്നേഹാദരം നൽകി, പ്രസിഡന്റ് സാബു വര്ഗീസ് തണ്ടപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡണ്ട് N P രാമചന്ദ്രൻ ഉപഹാരം നൽകി , ദുബായ് ഇൻകാസ് ജനറൽ സെക്രട്ടറി ബി എ നാസർ, ഇൻകാസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് റഫീഖ് കാസ, ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പി പവിത്രൻ, സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി എന്നിവർ പങ്കെടുത്തു സംസാരിച്ചു . ആരിഷ് അബൂബക്കർ സ്വാഗതവും നിലാഫർ മാമ്പ്ര നന്ദിയും പറഞ്ഞു , ഷഫാസ്, സമീർ, സുരേഷ് ബാബു തുടങ്ങിയവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു

Related posts

Leave a Comment