ഇൻകാസ് യാത്രയപ്പ് നൽകി

ദോഹ : നീണ്ട മൂന്ന് പതിറ്റാണ്ടിലേറെയുള്ള പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഇൻകാസ് കണ്ണൂർ ജില്ലാകമ്മിറ്റിയുടെ മുൻ ഉപാധ്യക്ഷൻ അബ്ദുള്ള പള്ളിപ്പറമ്പിന് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി അധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി പി അബ്ദുൾ റഷീദ് യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഇൻകാസ് സഹപ്രവർത്തകർ കണ്ണൂരിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് നല്കുന്ന ഊർജ്‌ജവും പിന്തുണയും വാക്കുകൾക്കതീതമാണെന്ന് അബ്ദുൾ റഷീദ് സൂചിപ്പിച്ചു.
ജില്ലാ കമ്മിറ്റിയുടെ സ്നേഹോപാരം ശ്രീരാജ് എം പി യും സുരേഷ് കരിയാടും ചേർന്ന് അബ്ദുള്ള പള്ളിപ്പറമ്പിന് കൈമാറി.
. ചടങ്ങിന് ആശംസ അർപ്പിച്ച് കൊണ്ട് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് ഷമീർ മട്ടന്നൂർ, ജില്ലാ സെക്രട്ടറി പിയാസ് മേച്ചേരി, റഷീദ് കടവത്തൂർ, പ്രശോഭ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയും സഹപ്രവർത്തകരും തനിക്ക് ഇത്രയും കാലം നല്കി വന്ന സ്നേഹത്തിനും പിന്തുണക്കും മറുപടി പ്രസംഗത്തിൽ അബ്ദുള്ള പള്ളിപ്പറമ്പിൽ നന്ദി പറഞ്ഞു. ആഷിഫ്, സുലൈമാൻ, ബാബുരാജ്, വിനു, സന്തോഷ് ജോസഫ്, സുനിൽ പയ്യന്നൂർ, രാഹുൽ അഴീക്കോട്, അജീർ എന്നിവർ നേതൃത്വം നല്കിയ ചടങ്ങിന് ജില്ലാ ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറർ സഞ്ജയ് രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി..

Related posts

Leave a Comment