ഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അൽ ഐൻ: ഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കുവൈത്തത് ലുലു അംഗണത്തിൽ അൽഐൻ റീജിയണൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഫൈസൽ തഹാനി, ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ, ട്രഷറർ അലിമോൻ, വൈസ് പ്രസിഡന്റ് സലിം വെഞ്ഞാറമൂട്, മുസ്‌തഫ വട്ടപ്പറമ്പിൽ, സെക്രട്ടറി ഹംസ വട്ടേക്കാട് എന്നിവർ ചേർന്ന് പരിപാടി നിയന്ത്രിച്ചു. അർദ്ധരാത്രി വരെ നീണ്ടുനിന്ന ചടങ്ങിൽ 14 ജില്ലകളിലെ പ്രവർത്തകർ പൂർണ്ണ പിന്തുണയേകി രക്തദാനം നൽകി. തുടർന്ന് ദാദാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രോഗ്രാം കോർഡിനേറ്റർ പ്രദീപ് ചടങ്ങിന് നന്ദി അറിയിച്ചു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ സമ്മാനദാനവും ഇതിനോട് ചേർന്ന് നടന്നു.

Related posts

Leave a Comment