ഗാന്ധി സ്‌മൃതി സംഘടിപ്പിച്ച് ഇൻകാസ് അബുദാബി


അബു ദാബി : ഇൻകാസ് അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 152 ആം ജന്മവാർഷികം “ഗാന്ധി സ്‌മൃതി” എന്നപേരിൽ അബുദാബി മലയാളി സമാജത്തിൽ സംഘടിപ്പിച്ചു. ബിജു ജോസ് മാഷിന്റെ നേതൃത്വത്തിൽ നടന്ന സംഗീതാർച്ചനയോടെ തുടങ്ങിയ പരിപാടിയിൽ ഇൻകാസ് അബുദാബി പ്രസിഡന്റ് ബി.യേശു ശീലൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സലിം ചിറക്കൽ സ്വാഗതവും ട്രഷറർ നിബു സാം ഫിലിപ് നന്ദിയും പറഞ്ഞു. ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി.ദാമോദരൻ, നസീർ രാമന്തളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സർവ്വ മത പ്രാർത്ഥനയിൽ എം..യു.ഇർഷാദ്, ഇൻകാസ് സെക്രട്ടറി വീണാ രാധാകൃഷ്ണൻ, നിബു സാം ഫിലിപ് എന്നിവർ വിവിധ മത ഗ്രന്തങ്ങൾ പാരായണം ചെയ്തു. ഇൻകാസ് വൈസ് പ്രസിഡന്റ് എ.എം. അൻസാർ, ഇൻകാസ് ആലപ്പുഴ പ്രസിഡന്റ് ദശപുത്രൻ, ഷാജികുമാർ, അനിൽ കുമാർ, രേഖിന് സോമൻ എന്നിവർ സംസാരിച്ചു.Attachments area

Related posts

Leave a Comment