ഇൻകാസ് അബുദാബി ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

അബുദാബി: ഇൻകാസ് അബുദാബിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 37 ആമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. മലയാളി സമാജത്തിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ ഇന്ദിരാഗാന്ധിയുടെ സ്മരണകൾ ജ്വലിച്ച് നിന്നു.
താൻ വിശ്വസിക്കുന്ന മതേതരത്വ ആദർശത്തിന് വേണ്ടി ജീവൻ ബലികഴിച്ച ഇന്ദിരാഗാന്ധി യുടെ ജീവിതം ഓരോ ഭാരതീയന്റെയും ആവേശമാണ്. ആധുനിക ഇന്ത്യയെ കെട്ടിപ്പടിക്കുന്നതിൽ അവർ വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാവുന്നതല്ല. വർഗ്ഗീയ ശക്തികളുടെ കുതന്ത്രങ്ങളെ അതിജീവിക്കാൻ 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ മതേതരത്വം ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയ അവരുടെ നടപടി , വരും കാല ഭീഷണി മുന്നണികണ്ടു കൊണ്ടെടുത്ത തീരുമാനമായിരുന്നു എന്ന് വർത്തമാനകാല വായനയിൽ നമുക്ക് വ്യക്തമാകുന്നു എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ക്രാന്ത ദർശിയായ ഇന്ദിരയുടെ വർഗ്ഗീയ വിരുദ്ധനിലപാടുകൾ ഓരോ ജനാധിപത്യ വിശ്വാസികളും ഉയർത്തിപ്പിടിക്കണമെന്നും, വർത്തമാനകാല വെല്ലു വിളികളെ ഏറ്റെടുക്കാൻ ഓരോ വ്യക്തിയും തയാറാകണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
ഇൻകാസ് അബുദാബി പ്രസിഡന്റ് ബി.യേശു ശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സലിം ചിറക്കൽ സ്വാഗതവും ട്രഷറർ നിബു സാം ഫിലിപ് നന്ദിയും പറഞ്ഞു. എം.യു.ഇർഷാദ് ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസി ഇന്ത്യ മുസ്സഫ പ്രസിഡന്റ് അബ്ദുള്ള സവാദ്, ജനറൽ സെക്രട്ടറി റാഫി, ഇൻകാസ് ഗ്ലോബൽ സെക്രട്ടറി കെ.എച്. താഹിർ, ഇൻകാസ് അബുദാബി വൈസ് പ്രസിഡന്റ് എ.എം.അൻസാർ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ടി..എം.നിസ്സാർ എന്നിവർ സംസാരിച്ചു

Related posts

Leave a Comment