ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷവും ഡോ. സരിൻ നും ഡോ . സൗമ്യ സരിനും സ്വീകരണവും നൽകി .

ചാച്ചാജിയുടെ 132ആം ജന്മദിനത്തോട് അനുബന്ധിച്ച് ദുബായിൽ സംഘടിപ്പിച്ച പരിപാടിയിൽ പി കെ .റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു .അഡ്വ:ഹാഷിക് തൈക്കണ്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ Dr. സരിൻ ഐ എ എ സ് മുഖ്യ പ്രഭാഷണം നടത്തി. ആധുനിക കാലഘട്ടത്തിൽ കുട്ടികളിൽ രാഷ്ട്ര ബോധവും ചരിത്ര പരിജ്ഞാനവും വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർ സരിനും ,
വളർന്ന് വരുന്ന കുട്ടികളിൽ മതേതര ചിന്ത വളർത്തി കൊണ്ടു വരാൻ മാതാപിതാക്കൾ ശ്രദ്ദിക്കണമെന്ന് Dr. സൗമ്യ സരിനും ചടങ്ങിൽ അഭിപ്രായപ്പെട്ടു . കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പാരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി .ആഘോഷ പരിപാടികൾക്ക് ശ്രീ മോഹൻദാസ്, സി എ ബിജു, ഹൈദർ തട്ടതാഴത്ത്, മൊയ്‌ദു കുറ്റ്യാടി, നൂറുൽ ഹമീദ്, അബ്ദുൽ റഹ്മാൻ,ഷീല മോഹൻദാസ്,അജിത് കണ്ണൂർ, അഡ്വ:ദേവദാസ്, സുജിത് ആലപ്പുഴ, ബഷീർ നാരാണിപ്പുഴ,സജി ബേക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ഷൈജു അമ്മാനപ്പാറ സ്വാഗതവും സൂരജ് കാടാച്ചിറ നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Comment