ഇൻകാസ് ഏങ്ങണ്ടിയൂർ കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ ശ്രീ.കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു.

അനുസ്‍മരണയോഗം  എ.ഐ.സി.സി.അംഗം ശ്രീ വി.ടി.ബലറാം ഉത്ഘാടനം ചെയ്യുകയും, ലീഡർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.  യോഗത്തിൽ  ത്രിശ്ശൂർ ജില്ലാ ഇൻകാസ് അദ്ധ്യക്ഷൻ പവിത്രൻ അഞ്ചങ്ങാടി മുഖ്യ അതിഥിയായിരുന്നു. 

യോഗത്തിന്  ആശംസകൾ അർപ്പിച്ചുകൊണ്ട്  ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഇൻകാസ് നിയോജക ഗുരുവായൂർ നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ് ഷാഫി അഞ്ചങ്ങാടി,  ജനറൽ സെക്രട്ടറി അഖിൽദാസ് ഗുരുവായൂർ, ഡി.സി.സി മെമ്പർ ഇർഷാദ്.കെ.ചേറ്റുവ, ഗ്ലോബൽ ഇൻകാസ് ഖത്തർ പ്രധിനിധി യു.ബി.സുരേഷ്,  ജില്ലാ ഇൻകാസ് എക്സിക്യൂട്ടീവ് അംഗം ബഷീർ കന്നത്തുപടി എന്നിവർ സംസാരിച്ചു.

യോഗത്തിൽ  തൃശ്ശൂർ ജില്ലാ ഇൻകാസ് ഉപാധ്യക്ഷൻ സുലൈമാൻ കർത്താക്ക, ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം മണ്ഡലം ട്രെഷറർ ഷാബു തോമസ്, വൈസ് പ്രസിഡന്റ് ഫെന്നി, ഫവാസ് കുട്ടംപറമ്പത്ത്, ഫവാസ് ഏങ്ങണ്ടിയൂർ എന്നിവരും, ഇൻകാസ് മണ്ഡലം പ്രെസിഡന്റുമാരും , മറ്റു നേതാക്കളും സന്നിഹിതരായിരുന്നു.  

ലീഡറുടെ  ദീപ്തമായ ഓർമ്മകൾ നിറഞ്ഞു നിന്ന യോഗത്തിൽ  ഇൻകാസ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി റാഷി അബ്ദു സ്വാഗതവും,  ഇൻകാസ് ഏങ്ങണ്ടിയൂർ മണ്ഡലം സെക്രട്ടറി അമൽ ദേവ് നന്ദിയും  പറഞ്ഞു.

Related posts

Leave a Comment