കെ. പി. സി. സി പ്രസിഡൻ്റിൻ്റെ നിർദ്ദേശത്തെ യു.എ. ഇ ഇൻകാസ് ജനറൽ സെക്രട്ടറി സ്വാഗതം ചെയ്തു.

 
ദുബായ്: കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ ഉണ്ടാക്കുന്നവരെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും എന്ന കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ്റെ നിർദ്ദേശത്തെ യു.എ.ഇ ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതം ചെയ്തു. 
കോൺഗ്രസിൻ്റെ പേരിൽ നിരവധി പോക്കറ്റ് സംഘടനകളുള്ള യു.എ.ഇയിൽ തന്നെ ഈ നിയമം ആദ്യം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇൻകാസ് എന്ന പേരിൽ പാർട്ടിയുടെ ഔദ്യോഗിക സംഘടന നിലനിൽക്കെ, അതിൽ ഔദ്യോഗിക സ്ഥാനമാനങ്ങൾ വഹിക്കുകയും, തുടർന്ന് സമാന്തരമായി പാർട്ടി നേതാക്കളുടെ തൂലിക നാമങ്ങൾ വെച്ചുള്ള സംഘടനകൾ രൂപീകരിച്ച് ഇൻകാസിൽ പ്രവർത്തകാൻ കടന്നു വരുന്ന പ്രവർത്തകരെ വിഭജിച്ച് സ്വകാര്യ സംഘടനകളുടെ ഭാഗമാക്കി നിഷ്കളങ്കരായ കോൺഗ്രസ് അനുഭാവികളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 
ഇത്തരം സംഘടനകൾ നടത്തുന്ന സാമ്പിത്ത ഇടപെടലുകൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുണ്ട് എന്നും ഇൻകാസിനെ വികലമാക്കി വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളോട് അവരുടെ പോക്കറ്റ് സംഘടനകൾ പിരിച്ചുവിടണം എന്നും അല്ലാത്ത പക്ഷം അത്തരം നേതാക്കൾക്ക് എതിരെ നടപടികൾ സ്വീകരിക്കണമെന്നും കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനോട് യു.എ.ഇ ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു.Attachments area

Related posts

Leave a Comment