പാർട്ടി അം​ഗത്വ വിതരണം നാളെ മുതൽ, കെപിസിസി ഓഫീസിൽ തുടക്കം

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ അം​ഗത്വം വിതരണം കേരളപ്പിറവി ദിനമായ നാളെ തുടങ്ങും. അടുത്ത വർഷം മാർച്ച് 31 വരെയാണ് അം​ഗത്വ വിതരണം. ‌അതതു ഡിസിസികളുടെ മേൽനോട്ടത്തിൽ മണ്ഡലം കമ്മിറ്റികളടെ നേതൃത്വത്തിലാണ് അം​ഗത്വം നൽകുന്നത്. മാർച്ച 31 വരെ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അന്തിമ പട്ടിക തയാറാക്കും. ഡിസിസികളാണ് ഓരോ ജില്ലയിലെയും അം​ഗത്വത്തിന്റെ പട്ടിക തയാറാക്കുന്നത്. കെപിസിസിയുടെ അം​ഗീകാരത്തോടെ, ഈ പട്ടികയിൽ ഉൾപ്പെട്ടവർക്കായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനുമുള്ള അവകാശം.
ഏപ്രിൽ ഒന്നിനും പതിനഞ്ചിനുമിടയിൽ ഡിസിസികൾ പട്ടിക പ്രസിദ്ധപ്പെടുത്തും. 16 മുതൽ ബൂത്ത് തലം മുതൽ ബ്ലോക്ക് തലം വരെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. ജൂൺ, ജൂലൈ മാസങ്ങളിൽ ഡിസിസി തെരഞ്ഞെടുപ്പും ഓ​ഗസ്റ്റിൽ കെപിസിസി തെരഞ്ഞെടുപ്പും നടത്തും.
നവംബർ ഒന്നിനു രാവിലെ പതിനൊന്നിനു കെപിസിസി ആസ്ഥാനത്തു നടക്കുന്ന അം​ഗത്വ വിതരണ സംസ്ഥാനതല ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നിർവഹിക്കും. . കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.

Related posts

Leave a Comment