ഇന്ധനവിലയിലെ അധികനികുതി സംസ്ഥാനം പിൻവലിക്കണം ; കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക നികുതികൾ പിൻവലിക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ചു കൊണ്ട് പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ പുത്തൻകുരിശ് ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി. ബ്ലേക്ക് പ്രസിഡണ്ട് നിബു കുരിയാക്കോസിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്യത് സംസാരിച്ചു.ഡി സി സി സെക്രട്ടറിമാരായ വർഗിസ് പള്ളിക്കര,, ബിനീഷ് പുല്ലാട്ടേൽ, ബ്ലോക്ക് കോൺഗ്രസ്സ് ദാരവാഹികളായ ഗീവർഗിസ് ബാബു. ജെയിംസ് പാറക്കാട്ടേൽ. കെ എൻ മോഹനൻ, മനോജ് കാരക്കാട്ട്.ജോർജ് ചാലിൽ, പോൾസൺ പോൾ, മണ്ഡലം പ്രസിഡണ്ട് ശ്രീവൽസലൻ പിള്ള.മഹിള കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡണ്ട് ഷൈജ അനിൽ.ജോളി ബേബി, യൂത്ത് കോൺ മണ്ഡേലം പ്രസിഡണ്ട്, അരുൺ പാലിയത്ത്, തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment