Connect with us
48 birthday
top banner (1)

Featured

സാമ്പത്തിക പ്രതിസന്ധിക്കിടെ, ലക്ഷങ്ങൾ പൊടിച്ച്‌ ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടനം; ചടങ്ങ്‌ കോൺഗ്രസ്‌ ബഹിഷ്കരിക്കുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌

Avatar

Published

on

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലക്ഷങ്ങൾ പൊടിച്ച്‌ നടത്തുന്ന ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടന ചടങ്ങ്‌ കോൺഗ്രസ്‌ ബഹിഷ്കരിക്കുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എം പി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ്‌ ട്രാവൻകൂർ പാലസിന്റെ നവീകരണത്തിനായി സർക്കാർ ചെലവിട്ടത്‌. സർക്കാരിന്റെ നിത്യനിദാന ചെലവുകൾക്ക്‌ പോലും കാശില്ലാതെ കോടികളുടെ കടമെടുപ്പ്‌ തുടരുമ്പോഴാണ്‌ ഈ പാഴ്ച്ചിലവെന്നും കെ സുധാകരൻ എംപി ചൂണ്ടിക്കാട്ടി
സമസ്ത മേഖലകളെയും ബാധിച്ചിരിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഒരു ഇടപെടലും നടത്തുന്നില്ല. സർക്കാരിന്റെ കെട്ടുകാര്യസ്ഥത കൊണ്ടുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമപദ്ധതികളുടെ പ്രവർത്തനം പോലും അവതാളത്തിലായി. മൂന്നുമാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്‌. ഈ മാസം ശമ്പളവും പെൻഷനും വിരരണം ചെയ്തു കഴിയുമ്പോൾ ഖജനാവ്‌ കാലിയാകുന്ന അവസ്ഥയാണ്‌. നെല്ല്‌ സംഭരിച്ച വകയിലും കോടികൾ കർഷകർക്ക്‌ നൽകാനുണ്ട്‌. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സപ്ലൈകോ വിപണി ഇടപെടലിലൂടെ പിടിച്ചു നിർത്താൻ സാധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്‌. ഓണക്കാലമായിട്ടും സപ്ലൈകോയിൽ അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളില്ല. കഴിഞ്ഞ എട്ടുവർഷമായി വിലകൂടിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞ 13 ഇനങ്ങളിൽ ഭൂരിഭാഗവും സപ്ലൈകോ സ്റ്റോറുകളിൽ കിട്ടാനില്ല. ജീവിക്കാൻ വഴിയില്ലാതെ ജനം മൂണ്ടുമുറുക്കിയുടുത്ത്‌ കഴിയുമ്പോഴാണ്‌ സർക്കാരിന്റെ ധൂർത്തും ആർഭാടവുമെന്ന്‌ കെ സുധാകരൻ എംപി കുറ്റപ്പെടുത്തി. കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണ്‌. സർക്കാരിന്റെ പിടിപ്പുകേടു കൊണ്ട്‌ ജനങ്ങളും സംസ്ഥാനവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തിയിട്ടും ധൂർത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല. ഈ സാഹചര്യത്തിലാണ്‌ ലക്ഷങ്ങൾ ചെലവഴിച്ച്‌ നടത്തുന്ന നവീകരിച്ച ഡൽഹി ട്രാൻവൻകൂർ പാലസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും കോൺഗ്രസ്‌ വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും കെ സുധാകരൻ എംപി പറഞ്ഞു.

Featured

ഭാരത് ജോഡോ ന്യായ് യാത്ര ആഗ്രയിൽ, കൈകോർത്ത് അഖിലേഷ് യാദവ്

Published

on

ആഗ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യാത്രയിൽ രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് സമാജ് വാദി പാർട്ടി പ്രവർത്തകരും രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആഗ്രയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Delhi

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ; വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 80 കിലോമീറ്റർ. കത്വവ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പഞ്ചാബിലെ മുഖേരിയാൻ വരെയാണ് തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയിൽ റെയിൽവേ അന്വേഷണം തുടങ്ങി. അതിവേഗത്തിൽ പാഞ്ഞ ട്രെയിൻ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ്

Continue Reading

Featured