വിദ്യാർത്ഥികൾക്ക് മാർക്ക് ലഭിച്ചതിൽ അപാകത ; സ്‌കൂൾ അധികൃതരുമായി കെ എസ് യു ചർച്ച നടത്തി

ഹരിപ്പാട് : സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ചില വിദ്യാർത്ഥികൾക്ക് മാർക്ക് ലഭിച്ചതിൽ അപാകത ഉണ്ടെന്ന് ആരോപിച്ചു രക്ഷിതാക്കൾ പ്രതിഷേധം നടത്തുന്ന നങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്‌കൂൾ അധികൃതരുമായി കെ എസ് യു ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തി. 

മാർക്ക് കുറവ് ലഭിച്ചതായി പറയുന്ന കുട്ടികൾക്ക് സി ബി എസ് സി നടത്തുന്ന പരീക്ഷ എഴുതുവാൻ അവസരം ഉണ്ടെന്നും ഇതിന് വേണ്ടുന്ന സഹായങ്ങൾ ലഭ്യമാക്കുമെന്നും സ്‌കൂൾ അധികൃതർ ചർച്ചയിൽ കെ എസ് യു ഭാരവാഹികൾക്ക് ഉറപ്പ് നൽകി. വിദ്യാർത്ഥികൾക്ക് വേണ്ടുന്ന സഹായങ്ങൾ ലഭ്യമാക്കുവാൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് കെ എസ് യു നിയോജകമണ്ഡലം മണ്ഡലം വൈസ് പ്രസിഡന്റ് മനു നങ്യാർകുളങ്ങര, ജനറൽ സെക്രട്ടറി ഗോകുൽ നാഥ്, രാഹുൽ രാജൻ, ബെൻസൻ എന്നിവർ അറിയിച്ചു.  

Related posts

Leave a Comment