Connect with us
48 birthday
top banner (1)

Thiruvananthapuram

ടൈറ്റാനിയത്തിൽ, പ്രമോഷനിലും രാഷ്ട്രീയ ഇടപെടൽ ; എംഡിയെ തടഞ്ഞ് ഐഎൻടിയുസി

Avatar

Published

on

തിരുവനന്തപുരം: ഈ മാസം 12ന് നടന്ന സീനിയർ ഇലക്ട്രീഷ്യൻ പ്രമോഷനിൽ പങ്കെടുത്ത മൂന്നുപേരിൽ ഒന്നാം റാങ്ക് ലഭിച്ച ജീവനക്കാരനെ തഴഞ്ഞ് മൂന്നാം റാങ്കിലുള്ള സിഐടിയു യൂണിയൻ ഭാരവാഹിക്ക് പ്രമോഷൻ പ്രമോഷൻ ശ്രമമെന്ന് ഐഎൻടിയുസി. മാനേജിംഗ് ഡയറക്ടർ ജോർജ്‌ജി നൈനാൻ രാഷ്ട്രീയ പ്രേരിതമായി പ്രമോഷൻ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഐഎൻടിയുസി യൂണിയൻ ആരോപിച്ചു. ഇന്റർവ്യൂ നടന്ന് 18 ദിവസം കഴിഞ്ഞിട്ടും പ്രമോഷൻ കമ്മിറ്റി കൂടിയിട്ടും ഒന്നാം റാങ്കിലെത്തിയ ജീവനക്കാരന് പ്രമോഷൻ നൽകാത്ത നടപടിക്കെതിരെ ഐഎൻടിയുസി യൂണിയൻ എംഡിയെ തടഞ്ഞു പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധിച്ച് യൂണിയൻ നേതാക്കളെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയുണ്ടായി.

കഴിഞ്ഞ ഏഴര വർഷമായി ടൈറ്റാനിയത്തിലെ എംഡി സ്ഥാനത്തിരിക്കുന്ന ജോർജ്‌ജി നൈനാൻ അഴിമതിയും ധൂർത്തും പിൻവാതിൽ നിയമനവും രാഷ്ട്രീയവൽക്കരണവും നടത്തി സ്ഥാപനത്തെ ഇന്ന് 75 കോടിയോളം രൂപ നഷ്ടത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണ് എന്നും ഐഎൻടിയുസി ആരോപിച്ചു. ഈ വിഷയങ്ങളെല്ലാം വ്യവസായ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും അതിനെ അവഗണിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും യൂണിയൻ ആരോപിച്ചു. എംഡിഎ തടഞ്ഞ് പ്രതിഷേധിച്ച യൂണിയൻ ജന: സെക്രട്ടറി മാർട്ടിൻ പെരേര, വൈസ് പ്രസിഡന്റുമാരായ എം.ജെ തോമസ്, ശ്രീ ലാൽ,വി.ജയകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഷാരോൺ വധക്കേസ്:ശിക്ഷാവിധി തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസെന്ന് പ്രോസിക്യൂഷൻ

Published

on

തിരുവനന്തപുരം: പാ​റ​ശാ​ല ഷാ​രോ​ൺ വധക്കേസിൽ അന്തി​മ വാ​ദം നെ​യ്യാ​റ്റി​ൻ​ക​ര അഡീഷണ​ൽ സെ​ഷ​ൻ​സ് കോടതിയിൽപൂർത്തിയായി. കേ​സി​ൽ പ്രതികൾക്കുള്ള ശിക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ്ര​ഖ്യാ​പിക്കും. കേ​സി​ൽ ദേ​വി​യോ​ട് രാ​മ​വ​ര്‍​മ​ന്‍​ചി​റ പൂമ്പള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ല്‍ ഗ്രീ​ഷ്മ​യും അമ്മാ​വ​ന്‍ നി​ർ​മ​ല​കു​മാ​ര​ൻ നാ​യ​രും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി വെ​ള്ളി​യാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ഗ്രീഷ്മയ്ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷൻ വാ​ദി​ച്ചു. പ്ര​തി ഒ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ല. ഗ്രീ​ഷ്മ​യ്ക്ക് ചെ​കു​ത്താ​ന്‍റെ മനസാണ്. ഷാ​രോ​ണി​ന്‍റെ സ്വ​പ്നം ഗ്രീ​ഷ്മ ത​ക​ർ​ത്തു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

അ​തേ​സ​മ​യം ശി​ക്ഷ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെന്ന് ഗ്രീ​ഷ്മ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​ക്ക് പഠി​ക്ക​ണം. ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഗ്രീ​ഷ്മ കോ​ട​തി​ക്ക് കൈ​മാ​റി. ത​നി​ക്ക് 24 വ​യ​സു​മാ​ത്ര​മാ​ണ് പ്രായം. മാ​താ​പി​താ​ക്ക​ൾ​ക്ക് താ​ൻ ഒ​രാ​ൾ മാ​ത്ര​മേ ഉള്ളു​വെ​ന്നും ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നും ഗ്രീഷ്മ കോ​ട​തി​യി​ൽ വാ​ദി​ച്ചു. രേ​ഖാ​മൂ​ലം ത​നി​ക്ക് പറ​യാ​നു​ള്ള​തും ഗ്രീ​ഷ്മ എ​ഴു​തി ന​ൽ​കി. കേ​സി​ൽ ഉള്ള​ത് സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ മാ​ത്ര​മാ​ണെ​ന്നും ഗ്രീഷ്മ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. ഗ്രീ​ഷ്മ​യു​ടെ സ്വകാ​ര്യ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്മെ​യി​ൽ ചെയ്തു. ഷാ​രോ​ണി​ന് ബ്രൂ​ട്ട​ൽ മ​ന​സു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

Advertisement
inner ad
Continue Reading

Kerala

കഞ്ചിക്കോട് മദ്യനിര്‍മാണ ശാല: ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചതെന്ന് രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ടെണ്ടര്‍ വിളിക്കാതെയും യാതൊരു നടപടിക്രമങ്ങള്‍ പാലിക്കാതെയും ഓയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പാലക്കാട് കഞ്ചിക്കോട് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയതിന്റെ കാരണം അഴിമതിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മന്ത്രി എം. ബി രാജേഷ് കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ കമ്പനിയുടെ കൈയില്‍ നിന്ന് അപേക്ഷ വാങ്ങി മന്ത്രിസഭയുടെ മുന്നില്‍ അനുമതിക്കു സമര്‍പ്പിച്ചത് എക്സൈസ് മന്ത്രിയാണ്. ഈ കമ്പനിയില്‍ രാജേഷിനും ഇടതു സര്‍ക്കാരിനുമുള്ള പ്രത്യേക താല്‍പര്യം വെളിവാക്കണം. മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയതത് എന്നാണ് മന്ത്രി രാജേഷ് പറയുന്നത്. അങ്ങനെയെങ്കില്‍ ടെണ്ടര്‍ വിളിക്കണ്ടേ.

എല്ലാ ചട്ടങ്ങളും പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചത്. കേരളത്തില്‍ 17 ല്‍പരം ഡിസ്റ്റിലറികളില്‍ ഇ.എന്‍.എ ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസിന് എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്.തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്വകാര്യമേഖലയിലെ സൂപ്പര്‍ സ്റ്റാര്‍ ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തില്‍ മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ഒയാസിസ് എന്നാണ് മന്ത്രി എംബി രാജേഷ് പറയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും കമ്പനിക്ക് ഈ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ.

Advertisement
inner ad

രാജേഷ് എന്തൊക്കെയാണ് പറയുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കഴിഞ്ഞ തവണ യാതൊരു പരിചയവുമില്ലാത്ത കടലാസ് കമ്പനികള്‍ക്ക് ഡിസ്റ്റിലറി അനുവദിച്ചു കൊടുത്തത് ഓര്‍ത്തായിരിക്കും മന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. അന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് കാരണമാണ് ആ പദ്ധതി നടക്കാതെ വന്നത്.കേരളത്തിലെ ഡിസ്റ്റിലറികള്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന മദ്യം ഇവിടെ ചെലവാകുന്നുണ്ടോ എന്ന കാര്യം കൂടി മന്ത്രി വ്യക്തമാക്കണം. 1999 ലെ എക്സിക്യൂട്ടിവ് ഓര്‍ഡര്‍ നിനില്‍ക്കുന്ന കാലത്തോളം ഇവിടെ പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കാന്‍ പാടുള്ളതല്ല.

Advertisement
inner ad
Continue Reading

Kerala

കഞ്ചിക്കോട്മദ്യനിര്‍മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം പിന്‍വലിക്കണം: വി എം സുധീരന്‍

Published

on

തിരുവനന്തപുരം: കഞ്ചിക്കോട് മദ്യനിര്‍മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ജനങ്ങളോട് തെല്ലെങ്കിലും പ്രതിബന്ധത ഈ സര്‍ക്കാരില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഇനിയെങ്കിലും വിനാശകരമായ ഈ മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

സമൂഹത്തെയും തലമുറകളെയും സര്‍വനാശത്തിലേക്ക് നയിക്കുന്ന മദ്യത്തിന്റെയും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും ആപല്‍ക്കരമായ വ്യാപനം അവസാനിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured