തൃശൂരിൽ ബം​ഗാളി സ്വദേശിയായ ഭർത്താവിനെ ഭാര്യ തലയ്ക്കു അടിച്ചു കൊന്നു

തൃശ്ശൂർ: തൃശൂർ പേരിഞ്ചേരിയിൽ ഭർത്താവിനെ ഭാര്യ തലയ്ക്കു അടിച്ചു കൊന്നു. പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മ ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ച്ച മുമ്പായിരുന്നു കൊലപാതകം. മറ്റൊരാളുടെ സഹായത്തോടെ മൻസൂറിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചിടാൻ രേഷ്മയെ സഹായിച്ച ധീരു എന്നയാളും പിടിയിലായിട്ടുണ്ട്. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.പിന്നാലെ നടന്ന അന്വേഷണത്തിൽ രേഷ്മ തന്നെ ഭർത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

Related posts

Leave a Comment