Kollam
സഹകരണത്തിന്റെ വഴിയിൽ
രാഷ്ട്രീയം മാറ്റിവച്ച നേതൃ സംഗമം

ശാസ്താംകോട്ട: സഹകരണ മേഖലയിൽ സംസ്ഥാനത്തിനു പൊതുവിലും കൊല്ലം ജില്ലയ്ക്കു പ്രത്യേകിച്ചും വിലപ്പെട്ട സംഭാവനകൾ നൽകിയ രണ്ടു സുഹൃത്തുക്കൾ ഒരേ വേദിയിൽ രാഷ്ട്രീയം മാറ്റി വച്ചു സൗഹൃദം പങ്ക് വച്ചു. കുന്നത്തൂർ താലൂക്കിന്റെ വികസന സ്വപ്നങ്ങൾക്കും ഇവരാണ് ചിറകു വിരിയിച്ചത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ഡോ. ശൂരനാട് രാജശേഖരനും പിഎസ്‌സി മുൻ ചേയർമാൻ അഡ്വ. എം. ഗംഗാധരക്കുറുപ്പും. ഇരുവരുടെയും ജന്മനാടായ ശൂരനാട്ട് നടന്ന ചടങ്ങായിരുന്നു വേദി. നൂറു വർഷം പൂർത്തിയാക്കിയ പതാരം സർവീസ് സഹകരണബാങ്കിന്റെ പുതിയ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ പങ്കെടുത്തു.
കേരളത്തിലെ ആദ്യത്തെ സഹകരണ കോളെജിന്റെ ശില്പിയാണ് ഗംഗാധരക്കുറുപ്പ്. കൺസ്യൂമെർഫെഡ് ചെയർമാൻ, പിഎസ് സി ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രഥമ റോബർട്ട് ഓവൻ പുരസ്കാരം നേടിയ അഡ്വ. എം. ഗംഗാധരക്കുറുപ്പിനെ ഡോ. രാജശേഖരൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ശാസ്താംകോട്ടയിൽ വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ച സഹകരണ വനിതാ കോളെജിന്റെ സ്ഥാപകനാണ് ഡോ. ശൂരനാട് രാജശേഖരൻ. ശാസ്താംകോട്ട സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹി, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങി സഹകരണ രംഗത്ത് മൂന്നു ദശകത്തിലധികം പ്രവർത്തന പരിചയമുള്ള രാജശേഖരൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, എൽഐസി ഡയറക്റ്റർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും ശ്രദ്ധ നേടി.
പതാരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്വന്തം നാട്ടിൽ നടന്ന ചടങ്ങ് ഇരു നേതാക്കൾക്കും അഭിമാനമുഹൂർത്തമായി.
Featured
കൊല്ലം കരുനാഗപ്പള്ളിയിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി സ്വദേശിയും ജിം സന്തോഷ് എന്നു അറിയപ്പെടുന്നതുമായ സന്തോഷിനെയാണ് കൊലപ്പെടുത്തിയത്.ഗുണ്ടാപകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സന്തോഷിനെ കൊലപ്പെടുത്തുന്നത്.
ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വീട്ടില്‍ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് കതക് തകർത്ത് അകത്ത് കയറിയ ശേഷമായിരുന്നു കൊലപാതകം. സന്തോഷിൻ്റെ കാല്‍ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. രക്തംവാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊല്ലത്ത് കുഞ്ഞ് ജനിച്ച ആഘോഷം ലഹരിപാർട്ടിയായി; നാലുപേർ പിടിയിൽ

കൊല്ലം: പത്തനാപുരത്ത് കുഞ്ഞിന്റെ ജനനാഘോഷം ലഹരിപാർട്ടിയായി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സ്വദേശികളായ വിപിൻ (26), കുളത്തൂർ പുതുവൽ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരൺ (35), വഞ്ചിയൂർ സ്വദേശി ടർബിൻ (21) എന്നിവരാണ് പിടിയിലായത്.
കിരണിന്റെ കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിനായി പത്തനാപുരം എസ്എം അപ്പാർട്ട്മെന്റിൽ നടത്തിയ ലഹരിപാർട്ടിക്കിടെയാണ് ഇവർ പിടിയിലായത്. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, എംഡിഎംഎ തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ് എന്നിവ എക്സൈസ് സംഘം സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Kerala
മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം; യുവാവും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്റ് മുക്കിലായിരുന്നു സംഭവം.
അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിയുകയായിരുന്നു. മുളകുപൊടി ലക്ഷ്മിയുടെ മുഖത്തും വീണതോടെ പ്രതികൾ വാഹനത്തിൽ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങൽ പോലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login