യു.എ.ഇയിൽ 8 മാസത്തിനിടെ ആദ്യമായി പ്രതിദിന കേസുകൾ 1,000 ൽ താഴെയായി

യു.എ.ഇയിലെ പ്രതിദിന കൊവിഡ് -19 കേസുകൾ ഏകദേശം എട്ട് മാസത്തിനിടെ ആദ്യമായി ആയിരത്തിന് താഴെയായി രേഖപ്പെടുത്തി. രാജ്യത്ത്  ആഗസ്റ്റ് 24 ചൊവ്വാഴ്ച്ച 990 കൊവിഡ് കേസുകളും 1,675 രോഗമുക്തരുമുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. കൊവിഡ്  പ്രതിദിന കേസുകൾ അവസാനമായി 1,000 ൽ താഴെ രേഖപ്പെടുത്തിയത് ഡിസംബർ 27 നാണ്.
ഓഗസ്റ്റ് 9 മുതൽ പ്രതിദിന കൊവിഡ് രോഗമുക്തരുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലായാണ് റിപ്പോർട്ട് ചെയ്തിരുന്നത്.  ഓഗസ്റ്റ് മാസം 1500 -ലധികം കേസുകളുമായി ആരംഭിച്ചതെങ്കിലും 18 ാ൦ തീയ്യതിയോടെ രോഗബാധിതരുടെ എണ്ണം  1,100 -ൽ താഴെയാവുകയായിരുന്നു. 
ഈ വർഷം ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് ജൂലൈ മാസത്തിലാണ്  പ്രതിദിനം ശരാശരി 1,540 കേസുകൾ ഉൾപ്പെടെ  47,900  രോഗബാധിതരാണ് റിപ്പോർട്ട് ചെയ്തത്. കുറച്ച് ദിവസങ്ങളിലായി യു.എ.ഇയിലെ പ്രതിദിന കേസുകൾ 4,000ൽ  താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന കാര്യം രാജ്യത്തിൻറെ ഒരു സുപ്രധാന നേട്ടം തന്നെയാണ്.

Related posts

Leave a Comment