യു.എ.യിൽ 24 മണിക്കൂറിനുള്ളിൽ വിതരണം ചെയ്തത് 83,410 ഡോസ് കൊവിഡ് വാക്സിൻ

ദുബായ്: യു.എ.യിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 83,410 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തതായി റിപ്പോർട്ട്. ഇതുകൂടാതെ രാജ്യത്ത് മൊത്തം 19.2 ദശലക്ഷം ഡോസുകൾ ഇതിനകം വിതരണം ചെയ്തതായി ആരോഗ്യ -പ്രതിരോധ മന്ത്രാലയം (M.o.H.A.P) വ്യക്തമാക്കി. ഇന്നലെ വരെയുള്ള കണക്കു പ്രകാരം യു.എ.യിലെ ജനസംഖ്യയുടെ 91.32 ശതമാനം പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിനും, 80.29 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്.

എക്സ്പോ 2020 ദുബായ് സംഘാടകർ വാക്സിനേഷൻ സംബന്ധിച്ച് ബുധനാഴ്ച്ച പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 18 വയസും അതിൽ കൂടുതലുമുള്ള എക്സ്പോ സന്ദർശകർ വാക്സിൻ ചെയ്തതിന്റെ തെളിവോ നെഗറ്റീവ് പിസിആർ ടെസ്റ്റോ ഹാജരാക്കേണ്ടതുണ്ട്.

Related posts

Leave a Comment