കാലം തെറ്റി പെയ്ത മഴയിൽ, പാറി പറന്ന് തൂവാനത്തുമ്പികൾ…

നീലിമ വിനോദ്

ജയകൃഷ്ണന് ക്ലാരയെ തന്നെ കല്യാണം കഴിക്കാർന്നു….!!!


സിനിമയെ കുറിച്ച് ആലോചിക്കുമ്പോ പലപ്പഴും ഹൃദയത്തിന്റെ അങ്ങേ കോണിൽ നിന്ന് ആരോ വിളിച്ച് പറയും….!
പലരും ആഗ്രഹിച്ചതും അത് തന്നെയാവാം…!
എന്തിന്, ജയക്രിഷ്‌ണനും ക്ലാരയും പോലും ആഗ്രഹിച്ചത് അതല്ലേ ???
പക്ഷെ, രണ്ട് പേരുടേം നന്മക്ക് വേണ്ടി ഇരുവരും സഹിച്ച ത്യാഗങ്ങളിലൂടെ എത്ര മനോഹരമായി ആണ് അവർ പിരിയുന്നത്….!!!

രണ്ട് പേരിൽ ഏറ്റവും നല്ലൊരാളെ തിരഞ്ഞെടുക്കുന്നതിലും നല്ലത്,
നമ്മളെ ഏറ്റവും നല്ലൊരാൾ ആക്കി മാറ്റുന്ന ഒരാളെ തിരഞ്ഞെടുക്കുന്നതാവും…
ജയകൃഷ്ണന് ജയകൃഷ്ണനായി ഇരിക്കാൻ കഴിഞ്ഞതും,
ഒരു മുഖം മൂടിയും ഇല്ലാതെ പെരുമാറിയതും ക്ലാരയുടെ മുന്നിൽ ആയിരിന്നു…!
അത് കൊണ്ട് തന്നെ, രാധയെ കാൾ കൂടുതൽ intimacy ജയകൃഷ്ണന് തോന്നിയതും ക്ലാരയോട് തന്നെയാവാം…
നേരിൽ കാണുന്നതിന് മുന്നേ തൊട്ട് തുടങ്ങിയ ഒരു connection, അതിനെ മഴയുമായി connect ചെയ്യുന്നത്, നേരിൽ കണ്ട് ഒരു 2-3 ദിവസത്തെ പരിചയമേ ഉള്ളു എങ്കിലും, മനസ്സ് കൊണ്ട് ഒരുപാട് അടുക്കുന്ന ഒരു emotional bonding….. എല്ലാം കൊണ്ടും അവരെ Partners ആയി കാണുവാൻ തന്നെയാണ് ഭൂരിഭാഗം പ്രേക്ഷകരും ആഗ്രഹിച്ചിരുന്നത്….!!
പക്ഷെ, എല്ലാവരും ആഗ്രഹിച്ചത് പോലെ തന്നെ നടക്കണം എന്ന് എന്ത് നിർബന്ധം…?

പദ്മരാജൻ brilliance സിനിമയിൽ ഉടനീളം പലതും എടുത്ത് പറയാം എങ്കിലും,
എനിക്കിവിടെ ആരും പ്രതീക്ഷിക്കാത്ത ആ twist നെ കുറിച്ചാണ് ഓർമ്മിപ്പിക്കാൻ ഉള്ളത്…!
ക്ലാര ഒരു കുടുംബസ്ഥ ആയി മാറുന്നത് പോലും ജയകൃഷ്ണന് വേണ്ടിയല്ലേ ?
അതുകൊണ്ട് തന്നെയാണ് ക്ലാര എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ആയി മാറുന്നതും…
ക്ലാര അങ്ങനെ ചെയ്തത് കാരണം ജയകൃഷ്ണന് യാഥാർഥ്യം മനസ്സിലാക്കാൻ കൂടുതൽ സഹായിച്ചിരുന്നു….

എന്നിരുന്നാലും,
ക്ലാരക്ക് എപ്പോഴും പ്രണയത്തിന്റെ പര്യായം ജയകൃഷ്ണൻ തന്നെ ആയിരിക്കും…
അവസാന സീനിൽ train ൽ കയറി നിന്ന് ക്ലാര ജയകൃഷ്ണനോട് വിട പറയുന്ന ഒരു രംഗമുണ്ട്….!!!!
പ്രണയവും വിരഹവും ത്യാഗവും സൗഹൃദവും ജയകൃഷ്ണനു നന്മ വരണം എന്നാഗ്രഹിക്കുന്ന മനസ്സും, വിങ്ങുന്ന ഹൃദയവും, train ഒന്ന് ദൂരേക്ക് അകന്ന് കഴിഞ്ഞാൽ ക്ലാരക്കുള്ളിൽ പെയ്യാൻ കാത്ത് നിക്കുന്ന മഴയും,
എല്ലാം ആ മുഖത്ത് ഉണ്ടായിരുന്നു….

ആദ്യത്തെ കത്ത് വന്നിട്ട് ക്ലാരയെ കാണാൻ പോകുമ്പോൾ, ക്ലാരയുടെ മുന്നിൽ നിക്കുന്ന ജയകൃഷ്ണന്റെ മുഖം…..!!! എന്റെ ലാലേട്ടാ!!!
മത്ത് പിടിപ്പിക്കുന്ന Padmarajan magic dialogues ഉം, അലിഞ്ഞ് വീഴുന്ന BGM ഉം, Johnson മാഷും, പെരുമ്പാവൂർ G Raveendranath sir ഉം, ആ രണ്ട് പാട്ടും, പിന്നെ ആ അടിപൊളി cast ഉം കാരണം,
20കളിൽ ഉള്ളവർ കണ്ടാലും 40കളിൽ ഉള്ളവർ കണ്ടാലും 60കളിൽ ഉള്ളവർ കണ്ടാലും, ഒരുപോലെ അതിലേക്ക് ആഴ്ന്നിറങ്ങി ആസ്വദിച്ച് കാണാൻ കഴിയുന്നൊരു cult classic ആയി തൂവാനത്തുമ്പികൾ അവശേഷിക്കും….!!

നമുക്കെല്ലാവർക്കും ഇടയിൽ ഒരു ക്ലാരയുണ്ടാകും….!!
ഇത്രേം മനോഹരമായി പ്രണയിക്കാൻ കഴിയുന്ന, പ്രണയത്തിന് തൻെതായ definitions കൊടുക്കുന്ന, ഓരോ മുഖം കാണുമ്പോഴും തന്റെ പ്രണയത്തെ ഓർക്കുന്ന,
പ്രിയമുള്ളവർക്ക് വേണ്ടി ത്യാഗങ്ങൾ സഹിക്കുന്ന, ഒടുവിൽ അവർ അറിയാതെ ഒറ്റക്ക് ഇരിന്ന് കരഞ്ഞിട്ട് നല്ലതും ശരിയും തന്നെയാണ് ചെയ്തത് എന്ന് പറഞ്ഞ് മനസ്സിനെ തണുപ്പിക്കുന്ന ഒരു ക്ലാര…!!
ചിലപ്പോൾ അത് നിങ്ങളും ആവാം

ഇതിനിടയിൽ ഒരുപാട് മുഖങ്ങൾ ക്ലാര കണ്ടിട്ടുണ്ടാവും,
മുഖങ്ങളുടെ എണ്ണം എത്ര തന്നെ കൂടിയാലും,
എല്ലാ മുഖങ്ങൾ കാണുമ്പോഴും ക്ലാര ഓർക്കുന്നത് ജയകൃഷ്ണനെ തന്നെയാവും…!
കാരണം, ക്ലാരക്ക് അയാളെ മറക്കണ്ട….!!!!
പലരും പറയാറുള്ളത് പോലെ,
ജയകൃഷ്ണനിൽ കാലം തെറ്റി പെയ്ത മഴയാണ് ക്ലാര….
ആ മഴക്ക് തന്റെ കൊതി തീരെ പെയ്യാനായില്ല…!
ഇന്നും മണ്ണാറത്തൊടിയിൽ ക്ലാരക്കായി മഴ പെയ്യുന്നുണ്ടാവും
പെയ്ത് തീരാൻ കാത്ത് നിൽക്കുന്ന ഒരു കാർമേഖമായി ക്ലാര മണ്ണാറത്തൊടിയിൽ എവിടെയെങ്കിലും കാണും…

Related posts

Leave a Comment