പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​യ സി.​പി.​എം പ​ഞ്ചാ​യ​ത്തം​ഗം രാ​ജിവെ​ച്ചു

ക​ല്ല​മ്ബ​ലം: നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്തം​ഗം സ​ഫ​റു​ല്ല രാ​ജി വെ​ച്ചു. നാ​ലാം വാ​ര്‍​ഡാ​യ മ​രു​തി​ക്കു​ന്നി​ലെ സി.​പി.​എം അം​ഗ​മാ​ണ് സ​ഫ​റു​ല്ല. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ സ​ഫ​റു​ല്ല രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ വാ​ര്‍​ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​രും. എ​ന്നാ​ല്‍ സി.​പി.​എം നാ​വാ​യി​ക്കു​ളം ലോ​ക്ക​ല്‍ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​തി​ക്കു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച സ്വാ​ഗ​ത സം​ഘം ചേ​രാ​നി​രി​ക്കെ സ​ഫ​റു​ല്ല​യു​ടെ രാ​ജി​ക്ക് രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യ​വു​മു​ണ്ട്. 22 വാ​ര്‍​ഡു​ക​ളു​ള്ള നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ സി.​പി.​എ​മ്മി​ന് ഒ​മ്ബ​ത്​ അം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

സ​ഫ​റു​ല്ല​യു​ടെ രാ​ജി​യോ​ടെ അ​ത് എ​ട്ടാ​യി ചു​രു​ങ്ങി. അ​ഞ്ചാം വാ​ര്‍​ഡാ​യ മു​ക്ക​ട​യി​ല്‍ സി.​പി.​എം അം​ഗം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ പ്ര​തി​പ​ക്ഷം ന​ല്‍​കി​യ കേ​സ് ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​മാ​ണ്. പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​നും എ​ട്ട്​ അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

Related posts

Leave a Comment