രാജ്യം വിൽപന തുലാസ്സിൽ, “അച്ചാ ദിന്നും വിറ്റു തിന്നാൻ ” കേന്ദ്ര സർക്കാർ. ഒഐസിസി റിയാദ് തിരുവന്തപുരം ജില്ലാ കമ്മിറ്റി

നാദിർ ഷാ റഹിമാൻ

റിയാദ് :  ദീർഘവീക്ഷണവും കാര്യപ്രാപ്തിയുമുള്ള ഭരണാധികാരികളാൽ ആർജ്ജിച്ച ആസ്തിയും രാജ്യാഭിമാനത്തിന്റെ നേരടയാളങ്ങളും ലാഘവബുദ്ധിയോടെ വില്പനവസ്തുക്കളാക്കി വിദേശ കുത്തകകളുടെ  കൈകളിലേക്ക്  എറിഞ്ഞുകൊടുക്കുന്ന കേന്ദ്രഗവൺമെന്റ് തീരുമാനത്തിൽ ഒ ഐ സി സി റിയാദ് തിരുവന്തപുരം ജില്ലാ കമ്മറ്റി ശക്തിയായ പ്രതിക്ഷേധം രേഖപ്പെടുത്തി.

ബ്രിട്ടീഷ് വാഴ്ചയുടെ അടിമത്വത്തിൽ നിന്ന് ,ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്യം പ്രാപിച്ചതിന്റെ 75 മത് വാർഷികനാളുകളിൽ  ജനതയെ സാമ്പത്തിക അടിമത്വത്തിലേയ്ക്ക് നയിക്കുന്ന നടപടികളുമായാണ് സംഘപരിവാറിന്റെ കളിപ്പാവയായി  ബീജേപി സർക്കാർ നീങ്ങുന്നത്.

കോൺഗ്രസ്സും അതിന്റെ നിസ്വാർത്ഥരായ നേതാക്കളും  പടുത്തുയർത്തിയ സുശക്തമായ ഇന്ത്യൻ സമ്പത്ഘടനയെ  മുച്ചൂടും മുടിക്കുകയാണ് കാര്യപ്രാപ്തി ലവലേശം ഇല്ലാതെ വർഗ്ഗീയത  മറപറ്റി അധികാരമേറിയ മോദി സർക്കാർ. കോൺഗ്രസ്സ് ഈ രാജ്യത്തിനുവേണ്ടി എന്ത് ചെയ്തു എന്ന അഭിനവ ദേശസ്നേഹികളുടെ  ചോദ്യത്തിനുള്ള  ഉത്തരം, അവർ തന്നെ അക്കമിട്ട് നിരത്തിയ വിലവിവര പട്ടിക തന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രി നിർമല സീതാരാമൻ പുറത്തുവിട്ടത്.

രാജ്യ സമ്പത്തിനെ കുത്തകകൾക്ക് കൈമാറി  ജനതയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന തുടർനടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് ഒ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാകമ്മറ്റി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment