Connect with us
48 birthday
top banner (1)

Kannur

യൂത്ത്കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ, ഒളിവിൽ കഴിയുന്ന പ്രതിക്ക് പൊലീസ് കാവലിൽ പരീക്ഷ

Avatar

Published

on

കണ്ണൂർ: പഴയങ്ങാടിയില്‍  കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്ക് പോലീസ് കാവലില്‍ പരീക്ഷ. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച  കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ച്  കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പോലീസ് എഫ്ഐആറിൽ പറയുന്ന കേസിലെ  പത്താം പ്രതിയും മാടായി കോളേജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ഷഹുര്‍ അഹമ്മദ് ആണ്  മാടായി കോളേജിൽ മൂന്നാം സെമസ്റ്റർ  പരീക്ഷ എഴുതാനെത്തിയത്. വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു  പ്രവർത്തകർ രംഗത്ത് വന്നു. ഇതിന് പിന്നാലെ ഒളിവിൽ കഴിയുന്ന പ്രതിക്ക് പോലീസ് കാവൽ ഏർപ്പെടുത്തി പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോളേജിൽ കെഎസ്‌യു  പ്രതിഷേധം തുടരുകയാണ്.

Kannur

കെ.എം പ്രഭാകരനെ അനുസ്മരിച്ചു

Published

on

ന്യൂമാഹി : ന്യൂമാഹി പഞ്ചായത്ത് മുൻ മെമ്പറും കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.എം പ്രഭാകരൻ്റെ 3 -ാം ചരമ വാർഷികം ന്യൂമാഹി മണ്ഡലം കമ്മിറ്റിയും മാഹി മേഖല കോൺഗ്രസ്സ് കമ്മിറ്റിയും സംയുക്തമായി ആചരിച്ചു. കെ.എം പ്രഭാകരന്റെ പെരുമുണ്ടേരിയിലെ വസതിയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെപിസിസി നിർവ്വാഹക സമിതിയംഗം
വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വികെ അനീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മാഹി മേഖല കോൺഗ്രസ്സ് നേതാവ് പി.പി വിനോദൻ, കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ശശിധരൻ മാസ്റ്റർ, മാഹി മേഖല കോൺഗ്രസ്സ് പ്രസിഡന്റ് കെ. മോഹനൻ, ജില്ല കോൺഗ്രസ്സ് കമ്മിറ്റി മെമ്പർ വി.സി പ്രസാദ്, ഐ.എൻ.ടി.യു.സി. നേതാവ് കെ ഹരീന്ദ്രൻ, കവിയൂർ രാജേന്ദ്രൻ തുടങ്ങിയവർ അനുസ്മരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ഷാനു പുന്നോൽ സ്വാഗതവും എൻ.കെ സജീഷ് നന്ദിയും പറഞ്ഞു. അഡ്വ. സി ജി അരുൺ കെ ടി ഉല്ലാസ്, വി.കെ ശശി, എം.കെ പവിത്രൻ, നൗഫൽ കരിയാടൻ, ദേവരാജ് കുനിയിൽ
സുരേഷ് പൈക്കാട്ട് ശശികുമാർ ടി
ഫസൽ കിടാരൻ, കെ.എം പ്രഭാകരൻ്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kannur

സ്‌കൂൾ ബസ് അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്‌കരിച്ചു

Published

on

കണ്ണൂർ: സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് മരിച്ച നേദ്യ എസ്. രാജേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. കുറുമാത്തൂർ പൊതുശ്മ‌ശാനത്തിലായിരുന്നു സംസ്ക്‌കാരം. സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടിലും പൊതുദർശനം ഉണ്ടായിരുന്നു.

അതേസമയം വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം മോട്ടോർ വാഹന വകുപ്പ് തള്ളിയിരുന്നു. ബസിൽ നടത്തിയ പരിശോധനയിൽ തകരാറില്ലെന്ന് കണ്ടെത്തി. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ബസിൻ്റെ ബ്രേക്കിന് തകരാർ സംഭവിച്ചതായി ചൂണ്ടിക്കാട്ടി ബസ് ഡ്രൈവർ നിസാമുദ്ദീൻ രംഗത്തെത്തിയിരുന്നു.

Advertisement
inner ad
Continue Reading

Kannur

കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം,14 കുട്ടികൾക്ക് പരിക്ക്

Published

on

കണ്ണൂര്‍: കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഒരു കുട്ടിക്ക് ദാരുണന്ത്യം. അപകടത്തിൽ ബസിന് അടിയിൽ കുടുങ്ങിയ കുട്ടിയാണ് മരിച്ചത്. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 14 കുട്ടികള്‍ക്ക് പരിക്കേറ്റു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 11 വയസ്സുകാരിയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കുറുമാത്തൂർ ചിന്മയ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പ്രധാന റോഡിലേക്ക് മറിയുകയായിരുന്നു. രണ്ടു മൂന്ന് തവണ മറിഞ്ഞശേഷമാണ് പ്രധാന റോഡിൽ ബസ് നിന്നത്.

Advertisement
inner ad
Continue Reading

Featured