സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുത്ത് എട്ടു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി

സൗദിയിൽ വാക്സിൻ രണ്ട് ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം. എട്ടു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പുറത്തിറങ്ങാനാകില്ല. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ് സൗദിയിൽ ഭൂരിഭാഗവും. ഒമിക്രോൺ സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്. ബൂസ്റ്റർ ഡോസ് എടുക്കാൻ സൗദിയിലെ സിഹത്തി ആപ്ലിക്കേഷൻ ഉപയോഗിക്കാം. എട്ടു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാകുന്ന തിയതി ഇതിൽ കാണിക്കും. രണ്ടു ഡോസെടുത്തവർക്ക് ആറു മാസം പിന്നിട്ടാൽ ബൂസ്റ്റർ ഡോസ് ലഭിക്കും. എന്നു വെച്ചാൽ, വാക്സിൻ രണ്ടും സ്വീകരിച്ച് ആറു മാസം പിന്നിട്ടാൽ തന്നെ ബൂസ്റ്റർ ഡോസിന് തിയതി ലഭിക്കും. പിന്നെയുള്ള ആ രണ്ട് മാസത്തിനകം ബൂസ്റ്റർ ഡോസെടുത്താൽ മതി. അല്ലാത്തവർക്കാണ് ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാവുക.

Related posts

Leave a Comment