സൗദിയില്‍ സ്വ​ദേ​ശി​വ​ത്​​ക്കര​ണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

സൗദിയിൽ സ്വ​ദേ​ശി​വ​ത്​​ക്കര​ണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​മാ​ണ് കൂ​ടു​ത​ൽ മേ​ഖ​ല​ക​ളെ സ്വ​ദേ​ശി​വ​ൽക്ക​ര​ണ​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കു​റ​യ്​​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ൽക്ക​ര​ണം വ​ർധി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി. നി​ല​വി​ൽ സ്വദേശി​വ​ൽക്ക​ര​ണം ന​ട​പ്പാ​ക്കി​യ ത​സ്തി​ക​ക​ളു​ടെ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ കൂ​ടി സ്വ​ദേ​ശി​വ​ൽക്ക​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.

ഇ​തിന്റെ ഭാ​ഗ​മാ​യി സ്വ​ദേ​ശി തൊ​ഴി​ല​ന്വേ​ഷ​ക​ർക്ക് പ്ര​ത്യേ​ക തൊ​ഴി​ൽ വൈ​ദ​ഗ്ധ്യം ന​ൽകു​ന്ന​തി​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. തൊ​ഴി​ൽ വി​പ​ണി​യു​ടെ ആ​വ​ശ്യ​ക​ത​ക്ക​നു​സ​രി​ച്ച്‌ ഉ​ദ്യോ​ഗാ​ർഥി​ക​ളെ വാ​ർത്തെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഉ​ന്ന​ത, ഇ​ട​ത്ത​രം ത​സ്തി​ക​ക​ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി ഇ​തി​ന​കം സ്വ​ദേ​ശി​വ​ൽക്ക​ര​ണം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ടി​ങ്, എ​ൻ​ജി​നി​യ​റി​ങ്, ഫാ​ർമ​സി, ഡ​ൻ​റ​ൽ, ഐ.​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സു​പ​ർവൈ​സി​ങ്, മാ​നേ​ജ​ർ, അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​വ​ൽക്ക​ര​ണം ന​ട​പ്പാ​യി. മ​ന്ത്രാ​ല​യ​ത്തിന്റെ സ്വ​ദേ​ശി​വ​ൽക്ക​ര​ണ പ​ദ്ധ​തി വ​ഴി രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കി​ൽ വ​ലി​യ കു​റ​വ് വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment