Connect with us
48 birthday
top banner (1)

Kerala

പത്തനംതിട്ടയിൽ കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

Avatar

Published

on

പത്തനംതിട്ട: ശബരിമലയിൽ നിന്ന് തിരിച്ചുവരുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് അഞ്ചോടെ പത്തനംതിട്ട ചിറ്റാര്‍ കൊച്ചുകോയിക്കൽ എംഎം മാത്യു എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് കാര്‍ പതിച്ചത്. കൊല്ലം സ്വദേശികളായ നാലു തൊഴിലാളികളാണ് കാറിലുണ്ടായിരുന്നത്. ശബരിമലയിൽ നിന്നും ജോലി കഴിഞ്ഞ് തിരിച്ചുരുകയായിരുന്നു ഇവര്‍.
റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലുള്ള വീടിന്‍റെ മുറ്റത്തേക്കാണ് വീണത്. വീടിന്‍റെ മതിലിനോട് ചേര്‍ന്ന് തൂങ്ങിനിന്നിരുന്ന കാറിൽ നിന്നും നാട്ടുകാരും വീട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

Kerala

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Published

on

തിരുവനന്തപുരം: ആര്യനാടില്‍ സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയില്‍ മുസ്ലിം പള്ളി കാണിക്ക വഞ്ചിക്ക് സമീപത്തുള്ള കൂറ്റൻ മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥലത്ത് വെച്ച്‌ വലതു വശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ ബസിന്‍റെ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം ആര്യനാട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എസ്‌എടിയിലേക്ക് മാറ്റി. മറ്റു കുട്ടികളെ ആര്യനാട് പിഎച്ച്‌സിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Continue Reading

Kerala

അധ്യാപക നിയമനങ്ങൾ പിൻവലിച്ച സർക്കുലർ, സർക്കാർ റദ്ദാക്കി

Published

on

തിരുവനന്തപുരം: ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ 2021 മുതലുള്ള സ്ഥിരഅധ്യാപക നിയമനങ്ങൾ പിൻവലിച്ച സർക്കുലർ റദ്ധാക്കിയ സർക്കാർ തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്നാണെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി. ചർച്ചകൾ നടത്താതെ ഏകപക്ഷീയമായാണ് ഡിജിഇ സർക്കുലർ ഇറക്കിയത്. ആയിരക്കണക്കിന് അധ്യാപകരെ നേരിട്ട് ദ്രോഹിക്കുന്ന നടപടിയായിരുന്നു സർക്കുലറിലുണ്ടായിരുന്നതെന്ന് കെപിഎസ്ടിഎ ആരോപിച്ചു. നിയമനങ്ങൾ പിൻവലിച്ച കാലയളവിൽ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളോ മറ്റു സർവ്വീസ് ചട്ടങ്ങളോ പ്രതിപാതിക്കാതിരുന്നത് ഗുരുതര പിഴവും ജോലി സ്ഥിരത ഇല്ലാതാക്കലുമായിരുന്നു. കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിതലത്തിൽ നേരിട്ടും 14 ജില്ലാ കേന്ദ്രങ്ങളിലും നടത്തിയ ശക്തമായ സമരമാണ് സർക്കാരിനെ കൊണ്ട് സർക്കുലർ റദ്ധാക്കാൻ വഴിവെച്ചത്. തുടർച്ചയായ വിവാദ ഉത്തരവുകളിലൂടെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മയും വിശ്വാസ്യതയും തകർക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഉത്തരവാദിത്വപ്പെട്ട സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും കൂടിയാലോചിച്ചു മാത്രമേ ഗുണകരമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊളളാവുവെന്നും കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ. രാജ്മോഹൻ , കെ. രമേശൻ, ബി. സുനിൽകുമാർ, ബി.ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി വി ജ്യോതി, ബിജയചന്ദ്രൻ പിള്ള, ജി.കെ. ഗിരീഷ്, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി, പി.എസ് മനോജ്, പി വിനോദ് കുമാർ, പി.എം നാസർ, എം.കെ. അരുണ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Ernakulam

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; പവന് 440 രൂപ കുറഞ്ഞു

Published

on

കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ കുതിപ്പിനും ഒരുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില താഴേക്ക്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,840 രൂപയിലും പവന് 7,230 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,970 രൂപയിലെത്തി. മൂന്നുദിവസത്തിനിടെ 1,360 രൂപ വർധിച്ച ശേഷം വ്യാഴാഴ്‌ച മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപയും ചൊവ്വാഴ്‌ച 600 രൂപയും ബുധനാ ഴ്ച 640 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ ഒൻപതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.

ഈ മാസത്തിൻ്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണ വില എത്തി. പിന്നീട് ഉയർന്ന വിലയിൽ തുടർന്നുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തി ൽ പവൻ വിലയിലെ എക്കാലത്തെയും റെക്കോർഡ്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 2,724 ഡോളർ എന്ന ഒരുമാസത്തെ ഉയരത്തിലെത്തിയ രാജ്യാന്തരവില, ഇന്ന് 2,679 ഡോളറിലേക്ക് വരെ ഇടിഞ്ഞ ശേഷം ഇപ്പോൾ 2,686 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

Advertisement
inner ad

സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ – യു ക്രെയ്ൻ സംഘർഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവ മുൻനിർ ത്തിയാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയിൽ വർധന ഉണ്ടായത്. അതേസമയം, വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് മൂന്നു രൂപ കുറഞ്ഞ് 98 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Advertisement
inner ad
Continue Reading

Featured