പാലിയേക്കരയില്‍ പുതുക്കിയ ടോള്‍ നിരക്ക് നിലവിൽ വന്നു

പാലിയേക്കര ടോൾ പ്ലാസയിൽ പുതിയ നിരക്കുകൾ നിലവിൽ വന്നു. 5 മുതൽ 35 രൂപ വരെയാണ് വർദ്ധനവ്. കാർ, ജീപ്പ് വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയായി വർധിപ്പിച്ചു.
ഒരു ദിവസത്തിനിടെ ഒന്നിലേറെ യാത്രകൾക്കുള്ള നിരക്ക് 110ൽ നിന്നും 120 രൂപയായി വർധിപ്പിച്ചു. മാസനിരക്ക് 2195ൽ നിന്നും 2370 രൂപയായും ഉയർത്തി. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു യാത്രക്ക് 130 രൂപയുണ്ടായിരുന്നത് 140 രൂപയായും ദിവസം ഒന്നിലേറെ യാത്രകൾക്ക് 190 രൂപയായിരുന്നത് 205 ആയും മാസ നിരക്ക് 3840ൽ നിന്നും 4145 രൂപയായും പുതുക്കി.
ലോറി, ബസ് വാഹനങ്ങളുടെ ഒരു ഭാഗത്തേക്കുള്ള ടോൾ നിരക്ക് 255ൽ നിന്നും 275 ആയും ദിവസം ഒന്നിലേറെ യാത്രകളുടെ നിരക്ക് 385 രൂപയിൽ നിന്നും 415 ആയും മാസനിരക്ക് 7680ൽ നിന്നും 8285 രൂപയായും കൂട്ടിയിട്ടുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഒരു ഭാഗത്തേക്കുള്ള ടോൾ നിരക്ക് 410 രൂപയായിരുന്നത് 445 രൂപയായും ദിവസം ഒന്നിലേറെ യാത്രകൾക്ക് 615 രൂപയായിരുന്നത് 665 രൂപയായും മാസനിരക്ക് 12345 ൽ നിന്നും 13320 രൂപയായും വർധിച്ചു.

Related posts

Leave a Comment