Connect with us
48 birthday
top banner (1)

National

പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ചതായി പ്രഖ്യാപനം

Avatar

Published

on

ഇസ്‌ലാമാബാദ്: വ്യാഴാഴ്ച വൈകുന്നേരം പാകിസ്താനില്‍ വോട്ടെടുപ്പ് അവസാനിച്ചെങ്കിലും വോട്ടെണ്ണല്‍ തുടങ്ങി ഫലം പ്രഖ്യാപിക്കാത്തത് ആശങ്ക സൃഷ്ടിച്ചു. പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പി.എം.എല്‍-എന്‍), പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) എന്നീ മൂന്ന് പ്രധാന പാര്‍ട്ടികളാണ് മുഖ്യ കക്ഷികള്‍. അതിനിടെ, വെള്ളിയാഴ്ച പുലര്‍ച്ചെ വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്പെഷല്‍ സെക്രട്ടറി സഫര്‍ ഇഖ്ബാല്‍ പുറത്തുവിട്ടു. മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ പി.ടി.ഐ (പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ്) പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സമിയുല്ല ഖാന്‍, കൈബര്‍ പഖ്തൂണ്‍ഖ്വ (കെ.പി.കെ) പ്രവിശ്യ അസംബ്ലിയിലെ സീറ്റില്‍ 18,000ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. പി.ടി.ഐയുടെ തന്നെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫസല്‍ ഹക്കീം ഖാന്‍ 25,330 വോട്ടുകള്‍ നേടി വിജയിച്ചതായും അദ്ദേഹം പറഞ്ഞു. സ്വാത്ത് പികെ-4 മണ്ഡലത്തില്‍ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി അലി ഷാ വിജയിച്ചു. 30,022 വോട്ടുകളാണ് അദ്ദേഹം നേടിയത്. നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് കാര്യമായ ചലനം സൃഷ്ടിച്ചതായി റിപ്പോര്‍ട്ടില്ല.

Advertisement
inner ad

ഫലം വൈകിയതിനെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉയര്‍ത്തിയിരുന്നു. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഫലങ്ങള്‍ സമാഹരിക്കുന്നതിനാലാണ് വൈകാനിടയായതെന്ന് സഫര്‍ ഇഖ്ബാല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇലക്ഷന്‍ കമീഷന്‍ ഫലങ്ങളില്‍ കൃത്രിമം കാണിക്കുന്നുവെന്ന പി.ടി.ഐയുടെ വാദവും അദ്ദേഹം തള്ളി.അതിനിടെ, തന്റെ പാര്‍ട്ടി 150 ദേശീയ അസംബ്ലി സീറ്റുകളില്‍ വിജയിച്ചതായും പഞ്ചാബിലും കെ.പി.കെയിലും സര്‍ക്കാറുകള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നും പി.ടി.ഐ ചെയര്‍മാന്‍ ബാരിസ്റ്റര്‍ ഗോഹര്‍ ഖാന്‍ അവകാശപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

‘യുവാക്കളുടെ സ്വപ്നത്തെ തകർക്കുന്നു’: കേന്ദ്രത്തെ വിമർശിച്ച് പ്രിയങ്ക

Published

on

ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ യുവത്വത്തിന്റെ സ്വപ്നങ്ങളെ ആക്രമിക്കുകയാണ് ബിജെപിയെന്ന് പ്രിയങ്ക പറഞ്ഞു.

Advertisement
inner ad

‘‘ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതും യുവാക്കളുടെ സ്വപ്നങ്ങൾക്ക് നേരെയുള്ള ആക്രമണം ആരംഭിച്ചു. നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ കർക്കശമായ പ്രതികരണം 24 ലക്ഷം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയെ അവഗണിക്കുന്നതാണ്. പൊതുമധ്യത്തിൽ ലഭ്യമായ വസ്തുതകൾ വിദ്യാഭ്യാസ മന്ത്രി കാണുന്നില്ലേ?’’–പ്രിയങ്ക ഗാന്ധി കുറിച്ചു.

മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയിൽ 4750 കേന്ദ്രങ്ങളിലായി നടന്ന 24 ലക്ഷം വിദ്യാർഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം പരീക്ഷാ നടത്തിപ്പിലെയും ഫലനിർണയത്തിലെയും ക്രമക്കേടുകൾ രക്ഷിതാക്കളും വിദ്യാർഥികളും ചോദ്യം ചെയ്തിരുന്നു. സമൂഹമാധ്യമത്തിൽ ചോദ്യപേപ്പർ ചോർന്നതിനെതിരെ പരീക്ഷാ ദിവസം ദേശീയ ടെസ്റ്റിങ് ഏജൻസിക്കെതിരെ ആരോപണം ഉയർന്നിരുന്നു. 1563 വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രേസ് മാർക്ക് റദ്ദാക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

Advertisement
inner ad
Continue Reading

Global

കുവൈത്തില്‍ വീണ്ടും തീപിടുത്തം; മൂന്നുപേരുടെ നില ഗുരുതരം

Published

on

കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഭയവും വേദനയും വിട്ടുമാറും മുൻപ് കുവൈത്തില്‍ വീണ്ടും തീപിടുത്തം.
മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. ഇവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മൂന്ന് പേരുടെ നിലഗുരുതരമാണെന്നും ഇവർ ഇന്ത്യക്കാരാണെന്നുമാണ് റിപ്പോർട്ട്.

മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് രാവിലെ തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചുവെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നുമാണ് ലഭിക്കുന്ന വിവരം. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമാണ്.

Advertisement
inner ad
Continue Reading

National

കൊല്‍ക്കത്തയിലെ മാളില്‍ വന്‍ തീപിടിത്തം

Published

on

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര്‍ മാളില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ പിടുത്തം. അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമായെങ്കിലും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ജാദവ്പൂര്‍ ഡിവിഷന്‍ ഡിസിപി ബിദിഷ കലിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.മാളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ നിന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ആളുകളെ ഒഴിപ്പിച്ചു.

Advertisement
inner ad

തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം ഇപ്പോഴും കണ്ടെത്താൻ സാദിച്ചിട്ടില്ലെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കപ്പെടുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ആളുകള്‍ മാളില്‍ നിന്ന് പുറത്തേക്ക് ഓടുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ റസ്റ്റോറന്റിലും വന്‍ തീപിടിത്തമുണ്ടായിരുന്നു. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. തീപിടിത്തം തിരക്കേറിയ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍, ലോക്കല്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Advertisement
inner ad
Continue Reading

Featured