ഓർമ്മയിൽ ഇന്ന് ; ഡൽഹി ഏഷ്യൻ ​ഗെയിംസിന് തുടക്കം- കായിക രം​ഗത്തെ വളർച്ചയുടെ നാഴികകല്ല്

രാജീവ് ഗാന്ധിയുടെ സംഘടനാ പാടവത്തിന് സാക്ഷ്യം വഹിച്ച ദിനം. ഇന്ത്യയുടെ കായിക ചരിത്രത്തിലെ ഏറ്റവും സുവര്‍ണ്ണ നിമിഷങ്ങളിലൊന്നിന് തുടക്കം കുറിച്ചത് ഇത്തത്തെ ദിനമാണ്. 1982 ലെ നവംബര്‍ 19ാം തിയ്യതിയാണ് ഒന്‍പതാം ഏഷ്യന്‍ ഗെയിംസിന് ഇന്ത്യ വേദിയൊരുക്കിയത്. ഡല്‍ഹിയാണ് ഏഷ്യാഡിനുള്ള വേദിയായി പ്രഖ്യാപിച്ചത്. എന്നാല്‍ അത്തരം ഒരു ലോകോത്തര മേളയ്ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ രാജ്യ തലസ്ഥാനത്ത് കുറവായിരുന്നു. 33 രാജ്യങ്ങളില്‍ നിന്നായി 3400ല്‍ അധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേളയ്ക്ക് ഒരു വിധത്തിലുമുള്ള കുറവുകളും ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

1977 ല്‍ മൊറാര്‍ജിദേശായിയുടെ സര്‍ക്കാറായിരുന്നു യഥാര്‍ത്ഥത്തില്‍ ഏഷ്യന്‍ ഗെയിംസിന് അതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്രയും വലിയ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇച്ഛാശക്തി ആ സര്‍ക്കാറിനില്ലാതിരുന്നതിനാല്‍ ഏഷ്യന്‍ ഗെയിംസ് കൃത്യസമയത്ത് നടക്കാതെ പോയി. ഇത് ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിഛായക്ക് തന്നെ മങ്ങലേല്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ് 1982 ല്‍ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വമേകുവാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചത്.

ഏഷ്യന്‍ ഗെയിംസിന്റെ സംഘാടന ചുമതല രാജീവ് ഗാന്ധിയെയാണ് ഇന്ദിരാജി ഏല്‍പ്പിച്ചത്. വളരെ ചുരുങ്ങിയ സമയ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഡല്‍ഹിയിലെ 60000 പേര്‍ക്കിരിക്കാവുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, ഇന്റോര്‍ സ്‌റ്റേഡിയം, സ്വിമ്മിങ്ങ് പൂളുകള്‍ മുതലായവ യാഥാര്‍ത്ഥ്യമാക്കുകയും, ഡല്‍ഹിയിലെ ഗതാഗത തിരക്ക് കുറക്കാന്‍ അനവധി പുതിയ റോഡുകള്‍ നിര്‍മ്മിക്കുകയും, നിലവിലുണ്ടായിരുന്ന റോഡുകള്‍ നവീകരിക്കുകയും, വീതികൂട്ടുകയും, അന്താരാഷ്ട്ര നിലവാരമുള്ള താമസ സൗകര്യങ്ങളൊരുക്കുകയുമെല്ലാം ചെയ്യുന്നതിന് രാജീവ് ഗാന്ധി അവിശ്വസനീയമായ നേതൃത്വമാണ് വഹിച്ചത്. അതുവരെയുണ്ടായിരുന്ന ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗെയിംസിനാണ് ഇതോടെ രാജ്യം സാക്ഷ്യം വഹിച്ചത്.

രാജീവ് ഗാന്ധി എന്ന സംഘാടകന്റെയും നേതാവിന്റെയും വളര്‍ച്ചയുടെ ചരിത്രത്തിലെ നാഴികക്കല്ല് കൂടിയതായിരുന്നു ഏഷ്യന്‍ 1982 ലെ ഏഷ്യന്‍ ഗെയിംസ്.

Related posts

Leave a Comment