ഓർമയിൽ ഇന്ന് : നാഷണൽ കെമിക്കൽ ലാബോറട്ടറി സ്ഥാപിച്ചു

ചാണകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഗവേഷണണത്തിന് ഇന്ന് ഭാരതം ഭരിക്കുന്നവര്‍ പരിശ്രമിക്കുമ്പോള്‍ കെമിക്കല്‍ സയന്‍സിലെ ഗവേഷണത്തെ കുറിച്ചാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു 1950 ല്‍ ചിന്തിച്ചിരുന്നത്. ശാസ്ത്ര ഗവേഷണ രംഗത്ത്് ഭാരതത്തിന്റെ യശസ്സിന് ജവഹര്‍ലാല്‍ നെഹ്‌റു തുടക്കം കുറിച്ച ആ ദിവസമത്തിന്റെ വാര്‍ഷികമാണിന്ന്. 1950 നവംബര്‍ 20 നാണ് പൂനെയില്‍ നാഷണല്‍ കെമിക്കല്‍ ലബോറട്ടറി (എന്‍. സി. എല്‍) ന് തുടക്കം കുറിക്കപ്പെട്ടപ്പോള്‍ ലോകത്തിലെ തന്നെ രസതന്ത്ര ശാസ്ത്രപരമായ മേഖലയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനത്തിന്റെ കൂടി ആരംഭമായി മാറി.

200ല്‍ അധികം ശാസ്ത്രജ്ഞരാണ് ഇന്ന് എന്‍ സി എല്ലില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് പുറമെ 400 ല്‍ അധികം ബിരുദ വിദ്യാര്‍ത്ഥികളും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട റിസര്‍ച്ച് ചെയ്യുന്നു. പോളിമര്‍ സയന്‍സ്, ഓര്‍ഗാനിക് കെമിസ്ട്രി, കാറ്റലൈസിസ്, മെറ്റീരിയല്‍ കെമിസ്ട്രി, കെമിക്കല്‍ എഞ്ചിനിയറിംഗ്, ബയോകെമിക്കല്‍ സയന്‍സസ് തുടങ്ങിയവയുടെ വളര്‍ച്ചയില്‍ എന്‍ സി എല്ലില്‍ നടക്കുന്ന ഗവേഷങ്ങള്‍ നിര്‍ണ്ണായകമായി മാറിയിട്ടുണ്ട്.

കെമിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും 400ല്‍ അധികം ഗവേഷണ പ്രബന്ധങ്ങള്‍ ഈ സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങുന്നു. ഇതിനോടകം തന്നെ ലോകവ്യാപകമായി 60 പേറ്റന്റുകളും എന്‍ സി എല്ലിന് ലഭിച്ചിട്ടുണ്ട് കെമിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി പഠനം നടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നും എന്‍ സി എല്ലാണ്.

Related posts

Leave a Comment