ഓർമയിൽ ഇന്ന് : ഭരണഘടന നിർമാണസഭ ഉദ്ഘാടനം ചെയ്യപ്പെട്ടു

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഇന്ന്. 1946 ഡിസംബർ 9ാം തിയ്യതിയാണ് ഭരണഘടന നിർമ്മാണ സഭ (കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി) ഉദ്ഘാടനം ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ സ്വാതന്ത്ര്യം തീരുമാനമായതിനെ തുടർന്ന് ഇന്ത്യക്ക് ശക്തമായ ഒരു ഭരണഘടന ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക ഗവണ്മന്റാണ് 1946 ലെ കാബിനെറ്റ് മിഷൻ പദ്ധതിയുടെ കീഴിൽ ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കാൻ തീരുമാനിച്ചത്. ആകെ 389 അംഗങ്ങളായിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നത്. പിന്നീട് രാജ്യം വിഭജിക്കപ്പെട്ടപ്പോൾ അംഗങ്ങളുടെ എണ്ണം 299 ആയി ചുരുങ്ങി.
1946 ഡിസംബർ 9 ന് മുതൽ 1949 നവംബർ 26 വരെ ഭരണഘടന നിർമ്മാണ സഭയുടെ പ്രവർത്തനം തുടർന്നു. ഡോ. സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ ആദ്യ താൽക്കാലിക ചെർമാൻ. 1946 ഡിസംബർ 11 ന് ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. നിയമോപദേഷ്ടാവ് ശ്രീ. ബി. എൻ. റാവു ആയിരുന്നു. 1947 ഓഗസറ്റ് 29 ന് അന്നത്തെ നിയമമന്ത്രിയായിരുന്ന ഡോ. ബി. ആർ. അംബേദ്കറിന്റെ നേതൃത്വത്തിൽ കരട് (ഡ്രാഫ്റ്റ്) കമ്മിറ്റി രൂപീകരിച്ചു. ശ്രീ. ബി. എൻ. റാവു ആയിരുന്നു ഭരണഘടന ഉപദേശകൻ. ഇന്ത്യൻ ഭരണഘടിയിൽ സഭയുടെ അംഗങ്ങൾ ഒപ്പുവെക്കുന്നത് 1950 ജനുവരി 24നാണ്. തുടർന്ന് ഭരണഘടനാ പ്രഖ്യാപനവും ഭരണ ഘടന പ്രാബല്യത്തിൽ വരികയും ചെയ്തത് അതേ വർഷ ജനുവരി 26നായിരുന്നു. ഇതിന്റെ ഓർമ്മയ്ക്കാണ് എല്ലാവർഷവും ജനുവരി 26 ഇന്ത്യ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

Related posts

Leave a Comment