ഓർമയിൽ ഇന്ന് : സോഫ്റ്റ്‌വെയർ കയറ്റുമതിക്ക് തുടക്കം കുറിച്ചു

ഇന്ദിരാഗാന്ധി ആരംഭിക്കുകയും, രാജീവ് ഗാന്ധി യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത വിവരസാങ്കേതിക വിദ്യയില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനത്തിന്റെ ഓര്‍മ്മദിനമാണ് നവെബര്‍ 18. 1984 നവംബര്‍ 18ാം തിയ്യതിയാണ് സാറ്റലൈറ്റ് ലിങ്ക് വഴി സോഫ്റ്റ് വെയര്‍ കയറ്റുമതിക്ക് തുടക്കം കുറിച്ച നയം യാഥാര്‍ത്ഥ്യമായത്. 1984 ഒക്ടോബര്‍ 31 ന് കൊലചെയ്യപ്പെടുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഈ സുപ്രധാനമായ നയം ഇന്ദിരാഗാന്ധി അവതരിപ്പിച്ചത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള നിയോഗം രാജീവ് ഗാന്ധിക്ക് കൈവരികയായിരുന്നു.

ഈ നയം യാഥാര്‍ത്ഥ്യമായതോട് കൂടി ആഗോളതലത്തില്‍ ശ്രദ്ധേയരായ ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ് (ടി ഐ ) പോലുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് ആകര്‍ഷികപ്പെടുകയും ഈ മേഖലയിലെ കയറ്റുമതി രംഗത്ത് ഇന്ത്യയില്‍ പുതിയ അവസരങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുകയും ചെയ്തു. ഇതിന്റെ തന്നെ തുടര്‍ ഇടപെടലുകളുടെ ഭാഗമായാണ് കമ്പ്യൂട്ടര്‍ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും, ഇലക്ട്രോണിക്‌സ് മേഖലയിലെ ഉദാരവത്കരണവും, ഗ്രാമീണ ഡിജിറ്റല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ സ്ഥാപനവും, സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്കുകള്‍ രൂപീകരിച്ചതും, റെയില്‍വേയില്‍ കമ്പ്യൂട്ടര്‍ വത്കരണം നടപ്പിലാക്കിയതും ഉള്‍പ്പെടെയുള്ള അനേകം ഇടപെടലുകള്‍ക്ക് നേതൃത്വം വഹിക്കാന്‍ രാജീവ് ഗാന്ധിക്ക് സാധിച്ചത്.

Related posts

Leave a Comment