സ്മരണയിൽ ഇന്ന് ; പുരുഷോത്തമൻ,പഞ്ചമരാജൻ രക്തസാക്ഷിത്വദിനം

ആലപ്പുഴ കായംകുളം പത്തിയൂരിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്നു പുരുഷോത്തമൻ. ഇദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ ഇളയവനായ പഞ്ചമരാജൻ സജീവ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകനായിരുന്നു. ഇവർ ഇരുവരെയും സിപിഎം കാപാലികർ 1988 നവംബർ 30ന് കുത്തിക്കൊലപ്പെടുത്തി.

ഇവരുടെ ബന്ധുവായ ഒരു പെൺകുട്ടി സിപിഎമ്മിൽ ചേർന്നതായിരുന്നു എല്ലാത്തിന്റെയും തുടക്കം. പഞ്ചമരാജൻ ഈ കുട്ടിയെ ഉപദേശിക്കുകയും സിപിഎം പിന്തുടരുന്ന തെറ്റായ നയങ്ങളെപ്പറ്റി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ സംഭവം അറിഞ്ഞ സിപിഎം ഗുണ്ടകൾ ഇദ്ദേഹത്തെ വധിക്കുവാൻ തന്നെ തീരുമാനിച്ചു. ആദ്യ വധശ്രമം ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായി. തുടർന്ന് സിപിഎം ഗുണ്ടകൾ ഇദ്ദേഹത്തെ ഒറ്റയ്ക്ക് കിട്ടുവാൻ കാത്തിരുന്നു.

1988 നവംബർ 30. പതിനാലംഗ സിപിഎം ഗുണ്ടാസംഘം പഞ്ചമരാജനെ വളഞ്ഞു. ദൂരെനിന്ന് ഇത് കണ്ട പിതാവ് പുരുഷോത്തമൻ മകനെ രക്ഷിക്കാൻ ഓടിയെത്തി. എന്നാൽ അവരാദ്യം ആ അച്ഛനെ കുത്തിവീഴ്ത്തി. തുടർന്ന് മകനെയും

Related posts

Leave a Comment