സ്മരണയിൽ ഇന്ന് ; പ്രാക്കുളം പി. കെ. പത്മനാഭപിള്ള രക്തസാക്ഷിത്വദിനം

സ്വാതന്ത്ര്യ സമര സേനാനി, വാഗ്മി, സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപക നേതാവ് എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു കൊല്ലം തൃക്കരുവ സ്വദേശി പ്രാക്കുളം പി. കെ പത്മനാഭപിള്ള. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കുകൊണ്ട ഇദ്ദേഹം കുമ്പളത്ത് ശങ്കുപിള്ളയുടെ വിശ്വസ്തനായിരുന്നു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇദ്ദേഹം കൊല്ലം മേഖലയിൽ സമരത്തിന് നേതൃത്വം നൽകി. ഇദ്ദേഹമുൾപ്പെടെയുള്ള സമരഭടന്മാരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൊടിയ പീഡനങ്ങളാണ് അവർക്ക് അവിടെ നേരിടേണ്ടിവന്നത്. മർദ്ദനങ്ങളും വൃത്തിഹീനമായ സാഹചര്യവും മൂലം പ്രാക്കുളം രോഗബാധിതനായി. നല്ല ചികിത്സ നൽകുവാൻ പോലും ജയിൽ അധികൃതർ തയ്യാറായില്ല. രോഗം മൂർച്ഛിച്ച് ഇദ്ദേഹം 1942 നവംബർ 18ന് മരണത്തിന് കീഴടങ്ങി.

“ഒരുപക്ഷേ ഞാനീ പോരാട്ടത്തിൽ മരണപ്പെട്ടു പോയാലും എന്റെ ആത്മാവ് വിലപിക്കുകയില്ല. ഈ പോകുന്ന പോക്കിൽ ചിലപ്പോൾ മരിച്ചെന്നുവരാം. എനിക്കതിൽ സങ്കടമില്ല.” – ഒരു പൊതുയോഗത്തിൽ അദ്ദേഹം ഇപ്രകാരം പ്രസംഗിച്ചിരുന്നു.

Related posts

Leave a Comment