ഓർമയിൽ ഇന്ന്: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥാപിച്ചു

ഇന്നത്തെ ദിവസം ഇന്ദിരാഗാന്ധിയുടേതാണ്. രാജ്യം വൈദ്യുതി ഉത്പാദന രംഗത്ത് സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ ഇടയാക്കിയ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥാപിച്ചു. രാജ്യത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി എത്തിക്കാനുള്ള അശ്രാന്ത പരിശ്രമങ്ങളുടെ വിജത്തിലേക്കുള്ള പരിണാമത്തിന്റെ തുടക്കം കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജ വിതരണ കമ്പനികള്‍ക്കും, സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വൈദ്യുതി ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുക എന്നതാണ് എന്‍ ടി പി സി യുടെ പ്രധാന കര്‍ത്തവ്യം. എഞ്ചിനിയറിംഗ്, പ്രൊജക്ട് മാനേജ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, പവര്‍പ്ലാന്റുകളുടെ മാനേജ്‌മെന്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന കണ്‍സല്‍ട്ടന്‍സി, ടേണ്‍ കീ പ്രൊജക്ട് കരാറുകളും എന്‍ ടി പി സി ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇതിന് പുറണെ എന്‍ ടി പി സി എണ്ണ, വാതക പര്യവേക്ഷണം, കല്‍ക്കരി ഖനനം മുതലായ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു.

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ച് തുടങ്ങിയ എന്‍ ടി പി സി ഇന്ന് രാജ്യത്തിന്റെ ഊര്‍ജ്ജ ഉത്പാദനത്തിന്റെ 25% സംഭാവന ചെയ്യുന്നു. ഇന്ത്യയില്‍ 70 സ്ഥലങ്ങളിലും ശ്രീലങ്കയിലും ഒരു സ്ഥലത്തും, ബംഗ്ലാദേശില്‍ രണ്ടിടങ്ങളിലും ഇന്ന് എന്‍ ടി പി സി പ്രവര്‍ത്തിക്കുന്നു. ഇതിന് പുറണെ ഇന്ത്യയില്‍ 8 പ്രാദേശിക ആസ്ഥാനങ്ങളും എന്‍ ടി പി സിക്കുണ്ട്.

Related posts

Leave a Comment