സ്മരണയിൽ ഇന്ന് : കെ എസ് ദിവാകരൻ രക്തസാക്ഷിത്വ ദിനം

ആലപ്പുഴ ചേർത്തലയിലെ കോൺഗ്രസ് വാർഡ് പ്രഡിഡന്റായിരുന്നു ദിവാകരൻ. സിപിഎം ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന കൗൺസിലർ നടത്തിയ അഴിമതി ചോദ്യം ചെയ്തതിന്റെ പേരിൽ ഇദ്ദേഹവും കുടുംബവും 2009 നവംബറിൽ ഗുണ്ടാ ആക്രമണത്തിനിരയായി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 2009 ഡിസംബർ 8ന് മരണത്തിന് കീഴടങ്ങി.

ഗുണ്ടാ സംഘങ്ങളുമായി സിപിഎം നേതൃത്വത്തിനുള്ള ബന്ധം വെളിവാക്കിയ സംഭവമായിരുന്നു ദിവാകരൻ വധം. ഗുണ്ടകളിൽ ഒരാൾ ഒരു പ്രമുഖ നടിയുടെ അംഗരക്ഷകനായിരുന്നു. ആദ്യഘട്ടത്തിൽ ഗുണ്ടാ ആക്രമണം എന്ന നിലയിൽ കേസ് ഒതുക്കുവാനാണ് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ശ്രമിച്ചത്. നിരന്തര സമരങ്ങളിലൂടെയാണ് ഗുണ്ടകളെ നിയോഗിച്ച സിപിഎം ലോക്കൽ സെക്രട്ടറി ബൈജുവിനെ പ്രതിചേർത്തത്. കേസിൽ ബൈജുവിന് വധശിക്ഷയും മറ്റുള്ള പ്രതികൾക്ക് ജീവപര്യന്തവുമാണ് വിചാരണ കോടതി വിധിച്ചത് എന്നത് എത്രവലിയ ക്രിമിനലിനെയാണ് സിപിഎം സംരക്ഷിച്ചത് എന്ന് നമുക്ക് മനസിലാക്കിത്തരുന്നു.

Related posts

Leave a Comment