ഓർമയിൽ ഇന്ന് ; നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് ലിമിറ്റഡിന് ജവഹർലാൽ നെഹ്‌റു തുടക്കം കുറിച്ചു

ചെറുകിട വ്യവസായ മേഖലയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ദിവസമാണ് ഇന്ന്. നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് ലിമിറ്റഡിന് ജവഹർലാൽ നെഹ്‌റു തുടക്കം കുറിച്ചത് 1955ലെ ഇന്നത്തെ ദിവസമാണ്.സമസ്ത മേഖലകളിലും തകർന്ന് തരിപ്പണമായിക്കിടക്കുന്ന രാഷ്ട്രമായാണ് ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചത്. രാജ്യത്തിന്റെ പുരോഗതി യാഥാർത്ഥ്യമാകണമെങ്കിൽ ഓരോ മേഖലകളിലും ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ അനിവാര്യമായിരുന്നു. ഈ സാഹചര്യത്തെ ഗൗരവത്തോടെ പരിഗണിച്ച് കൃത്യമായ പഠനങ്ങൾ നടത്തിയ ശേഷമാണ് ജവഹർലാൽ നെഹ്‌റു ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപിച്ചത്.

ചെറുകിട വ്യവസായ മേഖലയിൽ ആധുനിക വത്കരണം നടത്തുക എന്ന വലിയ ദൗത്യമായിരുന്നു ഈ ഉദ്യമത്തിന്റെ ആദ്യത്തെ ലക്ഷ്യം. ഇത് വിജയകരമായി നടപ്പിലാക്കുവാൻ നെഹ്‌റുവിൻ സാധിച്ചു. ഇതോടൊപ്പം തന്നെ ചെറുകിട വ്യവസായ മേഖലയിൽ തൊഴിൽ പരിശീലനവും, സാമ്പത്തിക സമാഹരണത്തിനുള്ള സംവിധാനങ്ങൾ ഇതിലൂടെ ലഭ്യമാക്കി. ഇതിനായി നിരവധി ഇപ്പോഴും ട്രെയിംഗ് പ്രോഗ്രാമുകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഡ്രാഫ്റ്റ്മാൻ (മെക്കാനിക്കൽ), ഫിറ്റർ, മെക്കാനിസ്റ്റ്, ടർണർ, സിഒപിഎ തുടങ്ങിയ കോഴ്‌സുകൾ ഈ സംവിധാനത്തിന്റെ തുടക്കത്തിൽ തന്നെ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരുന്നു. ആ കാലത്ത് ഇന്ത്യയിൽ ഇത്തരം കോഴ്‌സുകൾ അത്യപൂർവ്വമായിരുന്നു.

Related posts

Leave a Comment