ഓർമ്മയിൽ ഇന്ന് ; കോളേജ് ഓഫ് ഡിഫൻസ് മ്നേജ്മെന്റിന് തുടക്കം കുറിച്ചു

ഇന്ത്യയുടെ പ്രതിരോധ രംഗത്തെ വളര്‍ച്ച ഒറ്റ സുപ്രഭാതം കൊണ്ട് സംഭവിച്ചതല്ല. രാജ്യം ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ നടത്തിയ കൃത്യമായ ആസൂത്രണത്തിലൂടെ ഘട്ടം ഘട്ടമായാണ് ഭാരതം ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായി മാറിയത്. അത്തരത്തില്‍ സൈന്യത്തിന്റെ മികവുയര്‍ത്തിതുമായി ബന്ധപ്പെട്ട സുപ്രധാന സംഭവങ്ങളിലൊന്നിന്റെ ഓര്‍മ്മദിനമാണിന്ന്.

1970 ലാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിന്‍ കീഴിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റിന് തുടക്കം കുറിച്ചത്. പ്രതിരോധ രംഗത്ത് സേവനമനുഷ്ഠിക്കുന്നവര്‍ക്ക് വിദഗ്ദ്ധ മേഖലകളില്‍ പരിശീലനം നല്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. സൈന്യത്തിന്റെ നേതൃനിരയിലേക്കെത്തുന്നവര്‍ക്ക് സൈനിക മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഉന്നത പഠനങ്ങള്‍ക്ക് ഇവിടെ വഴിയൊരുക്കപ്പെടുന്നു. 1970 ആഗസ്റ്റ് 5 ന് ബ്രിഗേഡിയര്‍ വി ദുരുവ യെ ഫൗണ്ടര്‍ ഡയറക്ടര്‍ ആയി നിയമിക്കുകയും ഇതേ വര്‍ഷം തന്നെ ഡിസംബര്‍ മാസത്തില്‍ സെക്കന്തരാബാദിലെ മിലിട്ടറി കോളേജ് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്കല്‍ എഞ്ചിനിയറിന്റെ (MCEME) ഭാഗമായി ഔദ്യോഗിക ഉദ്ഘാടനം അന്നത്തെ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായിരുന്ന ശ്രീ. ജി എസ് പതക് നിര്‍വ്വഹിക്കുകയും ചെയ്തു. 45 വിദ്യാര്‍ത്ഥികളുമായി ആദ്യ ഡിഫന്‍സ് മാനേജ്‌മെന്റ് കോഴ്‌സ് 1970 ഡിസംബര്‍ 7ാം തിയ്യതി ആരംഭിച്ചു.

Related posts

Leave a Comment