ഓർമയിൽ ഇന്ന് ; ഭാരത് പെട്രോളിയം കോർപ്പറേഷൻ സ്ഥാപിച്ചു

നെഹ്‌റുവിന്റെ സ്മരണകള്‍ പോലും മറക്കാനാഗ്രഹിക്കുന്നവരുടെ ഭരണകാലത്ത്, ഇന്ത്യയുടെ വളര്‍ച്ചയിലെ ഒരു ദിവസം പോലും നെഹ്‌റുവിനെ ഓര്‍ക്കാനാവാതെ കടന്ന് പോവാന്‍ സാധിക്കില്ല എന്ന ഓര്‍മ്മപ്പെടുത്തലും ഒരു രാഷ്ട്രീയമാണ്. ഇന്നത്തെ ദിവസം, രാജ്യത്തിന്റെ പെട്രോളിയം മേഖലയുടെ ചരിത്രത്തിലെ സുവര്‍ണ്ണ ദിനമാണ്, നെഹ്‌റുവിന്റെ ഇടപെടലുകളുടെ മറ്റൊരു തിളങ്ങുന്ന ഓര്‍മ്മദിനം കൂടി.

1952 നവംബര്‍ മാസത്തിലാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് രൂപം നല്‍കിയത്. പെട്രോള്‍, ഗ്യാസ്, ഏവിയേഷന്‍ ഇന്ധനം തുടങ്ങിയവയുടെ ഉത്പാദനം, ഇറക്കുമതി, വിതരണം മുതലായ മേഖലകളില്‍ നിര്‍ണ്ണായകായ വഴിത്തിരിവിനിടയാക്കിയ സുദിനമാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം സ്ഥാപനങ്ങൡലൊന്നായി വളര്‍ന്ന ഭാരത് പെട്രോളിയത്തില്‍ 80000 ല്‍ അധികം ജീവനക്കാരുണ്ട്. 8.74 ലക്ഷം കോടിയാണ് ഭാരത് പെട്രോളിയത്തിന്റെ വരുമാനമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

Related posts

Leave a Comment