Cinema
കുണ്ടറ ജോണിക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി, സംസ്കാരം നാളെ
കൊല്ലം: ഇന്നലെ രാത്രി അന്തരിച്ച നടൻ കുണ്ടറ ജോണിക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. പ്രിയ താരത്തിന്റെ ഭൗതിക ശരീരം ഒരു നോക്കു കാണാൻ ആയിരങ്ങളാണ് വിവിധ ഇടങ്ങളിലേക്ക് എത്തുന്നത്. സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ രാവിലെ 10.30ന് കുണ്ടറ കാഞ്ഞിരകോട് പള്ളിയിൽ. ഹൃദയാസ്തംഭനത്തെ തുടർന്നായിരുന്നു മരണം. നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
മൃതദേഹം ആശുപത്രിയിൽ എംബാം ചെയ്തശേഷം ഇന്നു രാവിലെ പത്തരയോടെ കടപ്പാക്കട സ്പോർട്സ് ക്ലബിലെത്തിച്ചു. കൊല്ലം നഗരത്തിലെ നിരവധി പ്രമുഖർ അന്തിമോപചാർമർപ്പിച്ചു. ഉച്ചയ്ക്ക് 12.30 വരെ ഇവിടെ പൊതു ദർശനമുണ്ട്. തുടർന്ന് വിലാപയാത്രയായി കുണ്ടറ ഫൈനാർട്സ് സൊസൈറ്റി ഹാളിൽ പൊതു ദർശനത്തിനു വയ്ക്കും. വൈകുന്നേരം അഞ്ച് മണിയോടെ കുണ്ടറയിലെ തറവാട്ടിലെത്തിച്ചു പൊതു ദർശനത്തിന് വയ്ക്കും.
നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.
1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. മലയാളത്തിന് പുറമേ തെലുങ്കു,തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു. ഭാര്യ : ഡോ. സ്റ്റെല്ല ( ഫാത്തിമ മാതാ നാഷണൽ കോളെജ് ഹിന്ദി വിഭാഗം മേധാവി).
Cinema
കാംബസ് ഹ്യൂമർ ചിത്രവുമായി വീണ്ടും ഏ ജെ വർഗീസ്
പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു ‘അടികപ്യാരെ കൂട്ടമണി.’ അതിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി ‘ഉറിയടി’ എന്ന ചിത്രമൊരുക്കിയ ഏ.ജെ. വർഗീസ് തൻ്റെ മൂന്നാമത്തെ ചിത്രത്തിൻ്റെ ആരംഭം കുറിച്ചു. സെപ്റ്റംബർ പതിമൂന്ന് വെള്ളിയാഴ്ച്ച കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനിയറിംഗ് കോളജിലാണ് പുതിയ ചിത്രത്തിന് തുടക്കം കുറിച്ചത്. തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ലളിതമായ ചടങ്ങിൽ പീരുമേട് എം.എൽ.എ ശ്രീ വാഴൂർ സോമൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ പി.ജയചന്ദ്രൻ, എസ്.ബി. മധു എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ വാഴൂർ സോമൻ എം.എൽ.എ, പി.ജയചന്ദ്രൻ, എസ്.ബി. മധു’, ഏ.ജെ. വർഗീസ്, പ്രേംകുമാർ, സൂരജ് എസ്. ആനന്ദ്, സൂര്യ, മുഹമ്മദ്സ നൂപ്, എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിലൂടെ ഫുൾഫൺ, ത്രില്ലർ മൂവിയൊരുക്കുക യാണ് ഏ.ജെ.വർഗീസ്.”കാംബസ് ജീവിതം എങ്ങനെ ആഘോഷകരമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർത്ഥികൾ. അവരുടെ ഈ സഞ്ചാരത്തിനിടയി ലാണ് കാംബസ്സിനു പുറത്തുവച്ച് ഒരു പ്രശ്നത്തെ ഇവർക്ക് നേരിടേണ്ടിവരുന്നത്.. ഈ പ്രതിസന്ധിചിത്രത്തിനു പുതിയ വഴിഞ്ഞിരിവുസമ്മാനിക്കുന്നു. ഈ സംഭവം കുട്ടികളുടെ ജീവിതത്തിൽ പിന്നീടുണ്ടാക്കുന്ന പ്രതിസന്ധികൾ പിന്നീട് ഏറെ സംഘർഷഭരിതമാക്കുകയാണ്.
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാർ, മഞ്ജു പിള്ള, തമിഴ്നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ, എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു വിനീത് മോഹൻ, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിൻസ്, എലിസബത്ത് വിജയകൃഷ്ണൻ ഏ.ബി.എന്നിവരാണിവർ. സംവിധായകൻ എ. ജെ. വർഗീസിൻ്റേതാണു തിരക്കഥ’യും. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരായ സുരേഷ് പീറ്റേഴ്സ് ഒരിടവേളക്കു ശേഷം മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ടിറ്റോ.പി. തങ്കച്ചൻ്റേതാണ് ഗാനങ്ങൾ. ഛായാഗ്രഹണം – സൂരജ്. എസ്. ആനന്ദ്. എഡിറ്റിംഗ് – ലിജോ പോൾ. കലാസംവിധാനം – ശ്യാം കാർത്തികേയൻ. മേക്കപ്പ് – അമൽ കുമാർ. കെ.സി. കോസ്റ്റ്യം – ഡിസൈൻ. സൂര്യാ സി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷഹദ്.സി. പ്രൊഡക്ഷൻ – മാനേജേഴ്സ് -എൽദോ ജോൺ, ഫഹദ്”.കെ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നെജീർനസീം പ്രൊഡക്ഷൻ കൺട്രോളർ.മുഹമ്മദ് സനൂപ്. പീരുമേട്, കുട്ടിക്കാനം, വാഗമൺ, കുമളി ‘ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
Cinema
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരേയും അന്വേഷണ സംഘം നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പുതിയ നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. വിശദമായ മൊഴിയെടുക്കാനാണ് സംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരെയും അന്വേഷണ സംഘം കാണും. നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുപ്പ് നടത്തുക. ഇത് പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കും.
ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി കൊടുത്തവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്യുസിസി അംഗങ്ങള്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കണ്ടാണ് ഇവര്‍ ആവശ്യം ഉന്നയിച്ചത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികള്‍ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ പേരില്‍ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും അഞ്ചംഗ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വനിതകള്‍ക്ക് ലൊക്കേഷനില്‍ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖലയില്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് നേരത്തേ തന്നെ ഡബ്യുസിസി ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടുവരണമെന്നും ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കമമെന്നും സംഘടനയ്ക്ക് നിലപാടുണ്ട്. സിനിമ മേഖലയുടെ സമഗ്ര പുനര്‍ നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്യുസിസി നേരത്തേ അറിയിച്ചിരുന്നു. ഈ പരമ്പരയിലെ ആദ്യ നിര്‍ദേശമെന്ന നിലയിലാണ് തൊഴില്‍ കരാര്‍ ആവശ്യം ഉന്നയിച്ച് ഡബ്യുസിസി രംഗത്ത് വന്നത്.
Cinema
ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജികൾ മാറ്റി
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ജയസൂര്യയുടെ രണ്ട് മുൻകൂർ ജാമ്യഹർജികളും സെപ്റ്റംബർ 23-ന് പരിഗണിക്കാൻ മാറ്റി. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളാണ് ജയസൂര്യക്ക് ഉള്ളത്. ജാമ്യത്തെ എതിർത്ത് റിപ്പോർട്ട് നൽകാനുണ്ടെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഹർജികൾ പിന്നീട് പരിഗണിക്കാനായി ജസ്റ്റിസ് സി എസ് ഡയസ് മാറ്റിയത്.
‘പിഗ്‌മാൻ’ സിനിമയുടെ ചിത്രീകരണസ്ഥലത്തുവെച്ച് ലൈംഗികാതിക്രമണം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ഒരു കേസ്. ആദ്യം കരമന പോലീസെടുത്ത കേസ് പിന്നീട് തൊടുപുഴയിലേക്കും തുടർന്ന് കൂത്താട്ടുകുളം സ്റ്റേഷനിലേക്കും കൈമാറി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കന്റോൺമെന്റ് പോലീസ് രജിസ്റ്റർചെയ്തതാണ് രണ്ടാമത്തെ കേസ്.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login