Connect with us
48 birthday
top banner (1)

Kerala

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

Avatar

Published

on

കോഴിക്കോട്: കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ കർഷകന് ദാരുണാന്ത്യം. പാലാട്ട് ഏബ്രഹാം (70) ആണ് മരിച്ചത്. കക്കയം ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തി ൽവച്ച് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം മോർച്ചറിയിലേക്കു മാറ്റുന്നതിനിടെ ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ തട ഞ്ഞു. ജില്ലാ കളക്ടർ സ്ഥലത്ത് എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘർഷാവ സ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.

Advertisement
inner ad

Death

കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു

Published

on

Advertisement
inner ad


കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ ഗുരുതര തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു. യുവതി ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്ന് കുടുംബം ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് വനിതാ ഓഫീസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.

കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.

Advertisement
inner ad

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചു, മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Alappuzha

എം.മുകുന്ദനെയും രവി പിള്ളയേയും വിമര്‍ശിച്ച് ജി സുധാകരന്‍

Published

on


തിരുവനന്തപുരം: സാഹിത്യകാരന്‍ എം.മുകുന്ദനെയും വ്യവസായി രവി പിള്ളയേയും വിമര്‍ശിച്ച് സിപിഎം നേതാവ് ജി.സുധാകരന്‍. സര്‍ക്കാരുമായി എഴുത്തുകാര്‍ സഹകരിച്ചു പോകണമെന്ന് എം.മുകുന്ദന്‍ പറഞ്ഞത് അവസരവാദമാണ്.

പ്രവാസിയായ കോടീശ്വരന്‍ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടാകണമെന്നും രവി പിള്ളയുടെ പേര് പരാമര്‍ശിക്കാതെ ജി സുധാകരന്‍ വിമര്‍ശിച്ചു. യുവാക്കളെല്ലാം പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി സുധാകരന്‍ പറഞ്ഞു

Advertisement
inner ad
Continue Reading

Kerala

കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് വി.ഡി സതീശന്‍

Published

on


തിരുവനന്തപുരം: കിഫ്ബി വഴി നിര്‍മിച്ച റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ -ഭരണപക്ഷ വാക്‌വാദം. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കിഫ്ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്ത് വിറ്റ് കൊണ്ടുവന്നതല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കിഫ്ബിയുടെ പ്രവര്‍ത്തനം താളം തെറ്റിയത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി.

Advertisement
inner ad
Continue Reading

Featured