Connect with us
head

Business

കേരളത്തില്‍ ഓരോ അരമണിക്കൂറിലും ഒരാളുടെ അവയവം മുറിച്ചുമാറ്റുന്നു ; വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള

മണികണ്ഠൻ കെ പേരലി

Published

on

കൊച്ചി: സംസ്ഥാനത്ത് ഓരോ 30 മിനിറ്റിലും ഒരാളുടെ അവയവയം മുറിച്ചുമാറ്റേണ്ടി വരുന്നതായും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ധമനികളെ മാരകമായി ബാധിക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള (വാസ്‌ക്). ദേശീയ വാസ്‌കുലര്‍ ദിനത്തോടനുബന്ധിച്ച് വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള ഏകദിന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങ് ജിഎസ്ടി കമ്മീഷണര്‍ ഡോ. ടി ടിജു ഉല്‍ഘാടനം ചെയ്തു.അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ മേധാവി ഡോ. വിശാല്‍ മര്‍വ, ഐഎംഎ കൊച്ചി സെക്രട്ടറി ഡോ. അനിത തിലകന്‍, വാസ്‌ക് സെക്രട്ടറിയും മുതിര്‍ന്ന വാസ്‌കുലാര്‍ ആന്റ് എന്‍ഡോവാസ്‌കുലാര്‍ സര്‍ജനുമായ ഡോ. വിമല്‍ ഐപ്പ്, വാസ്‌കുലാര്‍ ആന്റ് എന്‍ഡോവാസ്‌കുലാര്‍ സര്‍ജന്‍ ഡോ. സിദ്ധാര്‍ത്ഥ് വിശ്വനാഥന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. അവയവം മുറിച്ചുമാറ്റേണ്ടി വരുന്ന അവസ്ഥ ഒരു സാമൂഹിക പ്രശ്‌നമാണെന്നും കൃത്യസമയത്ത് രോഗാവസ്ഥകള്‍ മനസ്സിലാക്കി ശരിയായി ചികിത്സിക്കുന്ന കാര്യത്തില്‍ പൊതുജനം ബോധവാന്മാരായിരിക്കേണ്ടതുണ്ടെന്നും വാസ്‌ക് നിര്‍ദേശിച്ചു. അവയവം സംരക്ഷിക്കൂ, ജീവിതം സംരക്ഷിക്കൂ എന്ന സന്ദേശവുമായാണ് വാസ്‌ക് പരിപാടി സംഘടിപ്പിച്ചത്. അവയവം മുറിച്ചുമാറ്റേണ്ടി വന്നവരും മികച്ച ചികിത്സയിലൂടെ ജീവിതം തിരിച്ചുപിടിച്ചവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. പ്രമുഖരുടെ ബോധവല്‍ക്കരണ സന്ദേശങ്ങളും പ്രദര്‍ശിപ്പിച്ചു. വാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കു വേണ്ടി വാസ്‌കിന്റെ ടോള്‍ ഫ്രീ നമ്പര്‍ 1800 123 7856 നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചിരുന്നു.​​ഫോട്ടോ ക്യാപ്ഷൻ;ദേശീയ വാസ്കുലർ ദിനാചരണത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ സേമിനാർ ജിഎസ്ടി കമ്മീഷണർ ടി ടിജു ഉദ്ഘാടനം ചെയ്യുന്നു

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Business

ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ ബുദ്ധിമുട്ടും, പലിശ ഉയരും

Published

on

WEB DESK

ന്യൂഡൽഹി: രാജ്യത്ത് ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ പ്രതിസന്ധിയിലാക്കി പലിശ നിരക്ക് ഇനിയും ഉയരുമെന്ന് സാമ്പത്തിക സർവേ. നാണ്യപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനമാണ്. ഇത് നിക്ഷേപത്തെ ബാധിക്കില്ല. പക്ഷേ, പലിശ നിരക്കുകൾ ഇനിയും കൂടും. ആ​ഗോള വിപണിയിൽ രൂപയുടെ വില ഇനിയും ഇടിയും. ഒരു ഡോളറിന് 83 രൂപ വരെ ഉയർന്ന ഡോളർ ഇനിയും ശക്തമാകും. കയറ്റുമതി കൂടുന്നില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം സംഭവിക്കാമെന്നും സർവേയിലുണ്ട്. രൂപ ഡോളറിനോട് ഇനിയും ദുർബലമായേക്കുമെന്ന സൂചനയാണ് ഇതിലൂടെ ധനമന്ത്രി വ്യക്തമാക്കുന്നത്.
കൊവിഡ് വാക്സിനേഷനടക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തിരിച്ചുവരാൻ സഹായിച്ചുവെന്ന് സാമ്പത്തിക സർവേ പറയുന്നു. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധി രാജ്യം മറികടന്നു. ധനകമ്മി നടപ്പ് വർഷം 6.4 ശതമാനമാണ്. സേവന മേഖലയിൽ വളർച്ച 9.1 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ വ്യവസായ രംഗത്ത് കനത്ത ആഘാതമാണ് ഉണ്ടായത്. 10.3 ശതമാനത്തിൽ നിന്നും വളർച്ച 4.2 ശതമാനമായി കുറ‍ഞ്ഞു. കാർഷിക രംഗത്തും നേരിയ പുരോഗതിയുണ്ടെന്ന് സർവെ പറയുന്നു.
2023 -24ൽ രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച ഇന്ത്യനേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ റിപ്പോർട്ട് സഭയിൽ വെച്ചു.

Advertisement
head
Continue Reading

Business

ഷോപ്പ് ലോക്കല്‍2 വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

Published

on

കോഴിക്കോട്: അയല്‍പ്പക്ക വ്യാപാരികളേയും പ്രാദേശിക വിപണികളേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വി. കെ. അനിതയ്ക്ക് കൈമാറി. രണ്ടാം സമ്മാനമായ 100 സ്വര്‍ണനാണയങ്ങളും വിജയികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി.

“വികെസി തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഗുണം ചെയ്തതായി” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.”വികെസി അവതരിപ്പിച്ച ഷോപ്പ് ലോക്കല്‍ കാമ്പയിന്‍ ഇന്ത്യയിലുടനീളം അയല്‍പ്പക്ക വ്യാപാരത്തെ വലിയ തോതില്‍ സ്വാധീനിച്ചുവെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. രണ്ടുലക്ഷത്തിലധികം ചെറുകിട കച്ചവടക്കാര്‍ പങ്കെടുത്ത പദ്ധതി കേരളത്തിനകത്തും പുറത്തും വന്‍ വിജയമായിരുന്നു. കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ അയല്‍പ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ”യെന്നും അദ്ദേഹം പറഞ്ഞു.

Advertisement
head
Continue Reading

Business

ഹൈഡ്രജന്‍ ഫ്യൂവല്‍-സെല്‍ സാങ്കേതികവിദ്യ
ഇന്ത്യയില്‍ അവതരിപ്പിച്ച് എം.ജി മോട്ടോഴ്‌സ്

Published

on

ഓട്ടോ എക്സ്പോയില്‍ ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ എംപിവി  ഇയുഎന്‍ഐക്യു 7 പ്രദര്‍ശിപ്പിച്ചു

കൊച്ചി: ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയുള്ള പുതിയ എനര്‍ജി വാഹനങ്ങള്‍ (എന്‍ഇവി) ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച് എം.ജി മോട്ടോഴ്‌സ്. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ എംപിവി  ഇയുഎന്‍ഐക്യു 7 ആണ് എം.ജി മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്.
മൂന്നാം തലമുറ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയുള്ള പുതിയ എനര്‍ജി വാഹനങ്ങള്‍ ഹരിതവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്.
2001ല്‍ ഫീനിക്‌സ് നമ്പര്‍ 1 ഫ്യുവല്‍ സെല്‍ വെഹിക്കിള്‍ പ്രൊജക്റ്റ് എന്ന നിലയിലാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സിസ്റ്റം ആദ്യമായി ആരംഭിച്ചത്. ഇപ്പോള്‍ പുതുതായി വികസിപ്പിച്ച മൂന്നാം തലമുറ ഇന്ധന സെല്‍ സിസ്റ്റം, പ്രോം പി390 എന്നും അറിയപ്പെടുന്നു,  60 ശതമാനം ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയോടെ 92 കെ.ഡബ്ല്യൂ പവര്‍ പ്രോം പി390 വാഹനം ഉറപ്പുനല്‍കുന്നു. ഇതിന് പരമാവധി 95 ഡിഗ്രി സെല്‍ഷ്യസില്‍ പ്രവര്‍ത്തിക്കാനും -30 ഡിഗ്രി  തണുപ്പില്‍  യാത്രതുടങ്ങാനും കഴിയും.
സംയോജിത ഡിസൈന്‍, ഉയര്‍ന്ന പവര്‍ ഡെന്‍സിറ്റി, ഉയര്‍ന്ന ഈട്, ഉയര്‍ന്ന വിശ്വാസ്യത, മികച്ച പാരിസ്ഥിതിക പൊരുത്തപ്പെടുത്തല്‍ തുടങ്ങിയ അത്യാധുനിക സവിശേഷതകളോടെയാണ് വരുന്നത്. 92 കെ.ഡബ്ല്യൂ സിസ്റ്റം പവര്‍ ഉപയോഗിച്ച്, ലോകത്തെ മുന്‍നിര ഇന്ധന സെല്‍ സാങ്കേതികവിദ്യ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും സുഖസൗകര്യങ്ങള്‍, ഇന്ധന സമ്പദ്വ്യവസ്ഥ, സേവന ജീവിതം എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന പ്രകടന സൂചകങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നു. പ്രോം പി390 യുടെ ഇന്റ്റലിജന്റ്റ്  കണ്‍ട്രോള്‍ അല്‍ഗോരിതങ്ങള്‍ വാഹനത്തിന് മേല്‍ വേഗത്തിലുള്ള പ്രതികരണവും കൃത്യമായ നിയന്ത്രണവും വാഗ്ദാനം ചെയ്യുന്നു. ഇന്ധന സെല്‍ പാസഞ്ചര്‍ കാറുകള്‍, സിറ്റി ബസുകള്‍, ഇടത്തരം, ഭാരമുള്ള ട്രക്കുകള്‍, മറ്റ് വാഹന പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ ഇന്ധന സെല്‍ സംവിധാനം ഉപയോഗിക്കാം.
‘വര്‍ഷങ്ങളായി നൂതനത്വത്തിന്റെ സ്ഥിരമായ പര്യായമാണ് എംജി മോട്ടോര്‍. മനുഷ്യ കേന്ദ്രീകൃത സാങ്കേതികവിദ്യകളുടെയും സുസ്ഥിരതയുടെയും അടിസ്ഥാനത്തില്‍, വിനാശകരമായ മൊബിലിറ്റി പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങള്‍ ഇന്ത്യയില്‍ എത്തിയത്. വ്യവസായം ഇതര ഇന്ധന സാങ്കേതികവിദ്യകള്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരുമ്പോള്‍, ലോകത്തിലെ മുന്‍നിര ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ – പ്രോം പി390 ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.’ – എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.
മലിനീകരണരഹിതം, ഉയര്‍ന്ന കാര്യക്ഷമത, ഉയര്‍ന്ന ലോഡ്, വേഗത്തില്‍ ഇന്ധനം നിറയ്ക്കല്‍, നീണ്ട ബാറ്ററി ലൈഫ് എന്നിങ്ങനെ മികച്ച ഗുണങ്ങളാണ്  ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ നല്‍കുന്നത്.  ഹൈഡ്രജന്‍ ഇന്ധന സെല്ലില്‍ പ്രവര്‍ത്തിക്കുന്ന വാഹനമായ ഇയുഎന്‍ഐക്യു 7 ഉപയോഗിച്ച് ഈ പാരാമീറ്ററുകളില്‍ മികച്ച പ്രകടനം പ്രോം പി390 സിസ്റ്റം വാഗ്ദാനം ചെയ്യുന്നു, ഇതില്‍ കാര്‍ബണ്‍ ഉദ്വമനം പൂജ്യമാണെന്ന് മാത്രമല്ല, അത് വെള്ളം പുറത്തുവിടുകയും, വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു, ഒരു മണിക്കൂര്‍ ഡ്രൈവിംഗ് കൊണ്ട് 150 മുതിര്‍ന്നവര്‍ ശ്വസിക്കുന്ന വായുവിന് തുല്യമായ വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു.

Advertisement
head
Continue Reading

Featured