Connect with us
inner ad

Kerala

ഇൻ ഫ്ലൈറ്റ് ഡൈനിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് ഗോർമേർ അവതരിപ്പിച്ചു

Avatar

Published

on

Advertisement
1000x200 PX MALAYALI DCTR MDX-02-02

കൊച്ചി: ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങള്‍ ലഭ്യമാക്കാനായി അവാർഡ് വിന്നിങ് ഇന്‍ ഫ്ളൈറ്റ് ഡൈനിങ് ബ്രാൻഡ് ആയ ഗോർമേറിനെ ഉള്‍പ്പെടുത്തുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. 2023 ജൂണ്‍ 22 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ അതിഥികള്‍ക്ക് ഗോർമേറിന്‍റെ ചൂടേറിയ ഭക്ഷണങ്ങള്‍ മുൻകൂട്ടി ബുക്കു ചെയ്യാം. മാസ്റ്റഴേ്സ് ഷെഫ് സ്പെഷ്യലുകള്‍, ലോകത്തിലെ ഏറ്റവും മികച്ചവ, പ്രാദേശിക വിഭവങ്ങള്‍, ഓള്‍ ഡേ ബ്രേക്ഫാസ്റ്റ്, ആരോഗ്യകരമായതും ഡയബറ്റിക് സൗഹൃദപരവുമായ ഭക്ഷണങ്ങള്‍, ഫ്രഷ് ഫ്രൂട്ട്സ്, സാൻഡ് വിച്ചുകളും റോളുകളും ഡെസർട്ടുകളും തുടങ്ങിയവയെല്ലാം എയർലൈനിന്‍റെ പുതിയ കോ-ബ്രാൻഡഡ് വെബ്സൈറ്റായ airindiaexpress.com വഴി മുൻകൂട്ടി ബുക്കു ചെയ്യാനാവുന്നതില്‍ ഉള്‍പ്പെടുന്നു.

വിമാനത്തില്‍ നല്കുന്ന എല്ലാ ഭക്ഷണവും വൃത്തി, ഗുണമേന്മ, രുചി തുടങ്ങിയവയുടെ കാര്യത്തില്‍ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്നു എന്ന് ഉറപ്പാക്കാനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂര്‍ എന്നിവിടങ്ങളിലെ മികച്ച ഫ്ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കുന്നുണ്ട്. നിലവിൽ ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളിൽ ഗോർമേർ സേവനം ലഭ്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വൈവിധ്യമാർന്ന താല്പര്യങ്ങള്‍ നിറവേറ്റും വിധം ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ വിപുലമായ നിരയാണ് പുതുക്കിയ ഫുഡ് ആൻഡ് ബിവറേജ് മെനുവില്‍ ലഭ്യമാക്കിയിട്ടുള്ളത്. വെജിറ്റേറിയന്‍, പെസ്ക്കറ്റേറിയന്‍, വീഗന്‍, ജെയിന്‍, നോണ്‍ വെജിറ്റേറിയന്‍, എഗറ്റേറിയന്‍ മീലുകള്‍ ലഭിക്കുന്ന വിപുലമായ ശ്രേണിയാണ് ഗോർമേറിലൂടെ ലഭ്യമാക്കുന്നത്.

ഏറ്റവും മികച്ച വിഭവങ്ങള്‍ അനുഭവവേദ്യമാക്കിക്കൊണ്ട് ഇന്‍ ഫ്ളൈറ്റ് ഡൈനിങിന്‍റെ നിലവാരത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു. പണത്തിനു മൂല്യം നല്കുന്ന സേവനങ്ങള്‍ അതിഥികള്‍ക്ക് നല്കാനുള്ള പ്രതിബദ്ധതയാണു തങ്ങള്‍ തുടരുന്നത്. ആകാശത്തില്‍ 36,000 അടി ഉയരത്തില്‍ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗോർമേറിന്‍റെ സേവനങ്ങള്‍ ആസ്വദിക്കുവാന്‍ തങ്ങള്‍ എല്ലാവരേയും ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

എയര്‍ ഇന്ത്യ എക്സ്പ്രസിനൊപ്പം എ‍യർ ഏഷ്യ ഇന്ത്യ ഓപറേറ്റു ചെയ്യുന്ന വിമാനങ്ങളിലും ഗോർമേറിന്‍റെ മെനു ലഭ്യമാകും. ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപും അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് പുറപ്പെടുന്നതിന് 24 മണിക്കൂറും മുന്‍പും വരെ എയർലൈനിന്‍റെ ഏകീകൃത കസ്റ്റമർ ഇന്‍റർഫേസായ airindiaexpress.com ല്‍ മീലുകള്‍ മുൻകൂട്ടി ബുക്കു ചെയ്യാം. ഗോർമേർ അവതരിപ്പിക്കുന്നതിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് അതിന്‍റെ ഭക്ഷണ ഓഫറുകൾ വിപുലീകരിക്കുകയാണ്. കോംപ്ലിമെന്‍ററി ലഘുഭക്ഷണ ബോക്സുകൾക്ക് പകരം ഗോർമേർ ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് അനുഭവത്തിന്‍റെ ഭാഗമായി വൈവിധ്യമാർന്ന പ്രീ-ബുക്ക് ഓപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഡൈനിംഗ് അനുഭവം മെച്ചപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. 2023-നെ മില്ലറ്റ് വർഷമായി പ്രഖ്യാപിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിന്‍റെ ഭാഗമായി എല്ലാ പ്രീ ബുക്ക്ഡ് മീലുകള്‍ക്കുമൊപ്പം മിക്സഡ് ബെറി റാഗി ഹൽവ ഡെസര്‍ട്ട് കോംപ്ലിമെന്‍ററിയായി ഗോർമേർ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗോർമേർ സേവനം ലഭ്യമാക്കുന്നതിന്‍റെ മുന്നോടിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപാർച്ചര്‍ ടെർമിനലില്‍ ഗോർമേർ ഭക്ഷണം രുചിക്കുന്നതിനുള്ള അവസരം ഏർപ്പെടുത്തിയിരുന്നു. എണ്ണൂറില്‍ ഏറെ യാത്രക്കാരാണ് പരിപാടിയിലൂടെ പുതിയ ഗോർമേർ മെനു രുചിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഗോർമേർ എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തുന്നതിന്‍റെ പ്രാരംഭ ആനുകൂല്യമായി ജൂലൈ അഞ്ചു വരെ പ്രീബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം ഇളവ് നല്കും. ബൈ ഓണ്‍ ബോർഡ് മെനുവിലെ തെരഞ്ഞെടുത്ത ഇനങ്ങള്‍ക്കും ഇളവുണ്ടാകും. എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ ഫ്ലൈറ്റുകളില്‍ ഈ ആനുകൂല്യ കാലാവധിയില്‍ ഗോർമേർ മീലുകള്‍ മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുക.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി

Published

on

പത്തനംതിട്ട: പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. സംഭവത്തില്‍ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. നടന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥനെ നടപടിയെടുത്തത്. നടപടിയെടുക്കാൻ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. നടപടി നേരിട്ട ഉദ്യോഗസ്ഥന്‍റെ കയ്യില്‍ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.ഫ്ലെക്സ് അടിക്കാൻ പിഡിഎഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്നാണ് വിശദീകരണം.

Continue Reading

Featured

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകാൻ നിൽക്കുന്നു: കെ സുധാകരൻ

Published

on

ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. അതിനായി ബിജെപിയുമായി ചർച്ച നടത്തിയതും ഇ പി ജയരാജനാണെന്ന് കെ സുധാകരൻ ആവർത്തിച്ചു. ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച നടത്തിയത് വിദേശത്ത് വെച്ചാണ്. രാജീവ് ചന്ദ്രശേഖറും ചർച്ചയിൽ ഉണ്ടായിരുന്നു. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിന്തിരിഞ്ഞതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ പി ജയരാജൻ ബിജെപിയിൽ പോകും. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇ പി പ്രതീക്ഷിച്ചിരുന്നുതായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകുമെന്ന് പറയുന്ന ഇപി ജയരാജന്റെ പ്രസ്താവന ബുദ്ധിശൂന്യതയാണ്, കോൺഗ്രസിനേക്കാൾ വാശിയുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. മുന്നണി സംവിധാനത്തിൽ മുസ്ലിം ലീഗ് അസ്വസ്ഥതരല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം: കെ മുരളീധരൻ

Published

on

തൃശ്ശൂർ: തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം നൽകുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തൃശൂരിൽ ബിജെപി സിപിഎം അന്തർധാര സജീവമാണ്. ബിജെപി വോട്ടുകൾ ചേർത്തത് സിപിഐഎം സർവീസ് സംഘടനാ പ്രവർത്തകരാണ്. ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും യുഡിഎഫിന് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

”ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും യുഡിഎഫ് ജയിക്കും. എൽ‌ഡിഎഫിന്റെ സോഷ്യൽ ​ഗ്രൂപ്പുകളൊക്കെ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൂങ്കുന്നത്തെ ഒരു ഫ്ലാറ്റിൽ വോട്ടർമാരുടെ പേര് അറിയില്ല, അവിടെ ഒരു ഇരുപതോളം വോട്ട് ചേർത്തിരിക്കുകയാ. ഞാൻ പരാതി കൊടുക്കാൻ പോവാ. അവിടുത്തെ ബിഎൽഒ സിപിഐഎമ്മുകാരനാ. അവരുടെ സർവ്വീസ് സംഘടനേൽ പെട്ട ആളാ. അയാൾ പട്ടികയിൽ ചേർത്തിരിക്കുന്നതാരെയാ, ബിജെപിക്കാരെ. സിപിഐഎമ്മിന്റെ ബിഎൽഒ എങ്ങനെ ബിജെപിക്കാരെ ചേർത്തു. അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ. സിപിഐഎമ്മും ബിജെപിയും തമ്മിൽ വ്യക്തമായ അന്തർധാരയുണ്ട്.” മുരളീധരൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരം അതിശക്തമാണ്. കരുവന്നൂർ വിഷയം എൽഡിഎഫിനെതിരായ വികാരമുണ്ടാക്കും. അത് യുഡിഎഫിന് ഗുണം ചെയ്യും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured