Britain
മദ്യപിച്ചു ലക്കു കെട്ട യുവതിയെ മാനഭംഗപ്പെടുത്തിയ ഇന്ത്യൻ വിദ്യാർഥിക്ക് ആറ് വർഷം തടവ്

ലണ്ടൻ: മദ്യപിച്ചു ലക്കു കെട്ട ബ്രിട്ടീഷ് യുവതിയെ സ്വന്തം ഫ്ളാറ്റിൽ എടുത്തുകൊണ്ടു പോയി മാനഭംഗപ്പെടുത്തിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിക്ക് ആറ് വർഷം തടവ്. പ്രീത് വികാൽ (20) എന്ന വിദ്യാർത്ഥിയാണ് നൈറ്റ് ക്ലബ്ബിൽ പരിയപ്പെട്ട യുവതിയെ തൻറെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചത്. മദ്യപിച്ച് ലക്കുകെട്ട നിലയിലുള്ള യുവതിയെ പ്രീത് എടുത്ത് കൊണ്ട് പോകുന്നതിൻറെ ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.
കഴിഞ്ഞ വർഷം ജൂണിൽ യുകെയിലെ കാർഡിഫ് ക്ലബിന് പുറത്ത് നിന്നാണ് യുവതിയെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പ്രീത് തൻറെ മുറിയിലേക്ക് കൊണ്ടുപോയത്. മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രീത് കണ്ടുമുട്ടുകയും ദുർബലമായ അവസ്ഥ മുതലെടുക്കുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. പരസ്പരം പരിചയമില്ലാതിരുന്ന പ്രീതും യുവതിയും വെവ്വേറെ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ക്ലബ്ബിൽ പോയതെന്ന് പ്രോസിക്യൂട്ടർ മാത്യു കോബ് പറഞ്ഞു. സുഹൃത്തുക്കളിൽ നിന്ന് മദ്യലഹരിയിൽ മാറിപ്പോയ യുവതിയെ ഇയാൾ തന്ത്രപൂർവം കോരിയെടുത്തു സ്വന്തം ഫ്ളാറ്റിലെത്തിക്കുകയായിരുന്നു.
Britain
ഒഐസിസി-യുകെയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

ലണ്ടൻ: ആദ്യ വനിതാ അധ്യക്ഷ ഉൾപ്പെടെ ഒഐസിസി-യുകെയുടെ പുതിയ നേതൃത്വം സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.
ലണ്ടനിലെ ക്രോയ്ഡനിൽ വെച്ചു സംഘടിപ്പിച്ച സമ്മേളനം എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ ഉദ്ഘാടനം ചെയ്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് വിശ്വനാഥൻ പെരുമാൾ സത്യവാചകം ചൊല്ലി കൊടുത്തു. പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് വർക്കിംഗ് പ്രസിഡന്റുമാരായ ബേബികുട്ടി ജോർജ്, സുജു കെ ഡാനിയേൽ, ഡോ. ജോഷി ജോസ്, അപ്പ ഗഫുർ, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ഫിലിപ്പ് കെ ജോൺ, ജനറൽ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അജിത് വെണ്മണി, അഷ്റഫ് അബ്ദുള്ള, നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറിമാർ, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മറ്റി അംഗങ്ങൾ
യുവജന പ്രതിനിധികൾ, വൈസ് പ്രസിഡന്റ് ലിലിയ പോൾ, ജോയിന്റ് സെക്രട്ടറി ശാരിക അമ്പിളി തുടങ്ങിയവർ ചടങ്ങിൽവെച്ച് ചുമതലയേറ്റു.

തുടർന്ന് നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുസ് സംഘടനയുടെ 2024- 25 വർഷത്തെ കർമ്മ പദ്ധതികളയുടെ കരട് രൂപം വേദിയിൽ അവതരിപ്പിച്ചു. ‘നേതൃത്വം പ്രവർത്തകരിലേക്ക്’ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ ഒഐസിസിയുടെ പുതിയ നേതൃത്വം പ്രതിജ്ഞാ ബദ്ധരാണെന്ന് ഷൈനു ക്ലെയർ മാത്യുസ് തന്റെ നയ പ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു. കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുടുംബ സമ്മേളനം, മാതാപിതാക്കളെ ആദരിക്കുന്ന ‘അമ്മ തൊട്ടിലിൽ’ പദ്ധതി, യുവജന പുരോഗതിക്കായുള്ള ‘യുവം യു കെ’ പദ്ധതി, ജീവനരക്ഷക്കായുള്ള രക്തദാന പദ്ധതി, ജീവകരുണ്യ പദ്ധതികൾ പ്രഖ്യാപിച്ചു.
യു കെയിലാകമാനം ഒഐസിസിയുടെ സംഘടന ശക്തി വർധിപ്പിക്കുന്നതിനും സജ്ജരായ പ്രവർത്തകരെ വാർത്തെടുക്കുന്നതിനുമായി അടുത്ത ഒരുവർഷക്കാലത്തേക്ക് യുദ്ധകാല അടിസ്ഥാനത്തിലാണ് പദ്ധതികൾ രൂപീകരിച്ചിരിക്കുന്നതെന്നും ഒഐസിസിയുടെ ഓഫീസ് യുകെയിൽ തുറന്നു സജ്ജീകരിക്കുമെന്നും ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു
Britain
ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു

ലണ്ടൻ: ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു. 86വയസായിരുന്നു. 1966ലെ ലോകകപ്പ് ഫുട്ബോൾ കീരീടം നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന ബോബി ചാൾട്ടനെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിട്ടാണ് വിലയിരുത്തുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായും സെൻട്രൽ മിഡ്ഫീൽഡറായും കളിച്ച ബോബി മധ്യനിരയിൽ നിന്നുള്ള പാസുകളും ലോങ് റേഞ്ച് ഷോട്ടുകളുമായിരുന്നു ബോബിയുടെ പ്രത്യേകത. 106 മൽസരങ്ങളിൽ ഇംഗ്ലണ്ടിന്റെ ജേഴ്സി അണിഞ്ഞ ബോബി ചാൾട്ടൻ 49ഗോളുകൾ നേടി. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ്. യുണൈറ്റഡ് കുപ്പായത്തില്‍ 758 മത്സരങ്ങളിലാണ് സര്‍ ബോബി ചാള്‍ട്ടന്‍ മൈതാനത്തിറങ്ങിയത്. ബോബി ചാള്‍ട്ടന്‍ 2020 മുതല്‍ ഡിമെന്‍ഷ്യ രോഗബാധിതനായിരുന്നു. ബോബി മ്യൂണിക്ക് വിമാനദുരന്തത്തിൽ നിന്ന് രക്ഷപെട്ട എട്ട് താരങ്ങളിലൊരാള്‍ കൂടിയാണ്.
Britain
വിമാനം ചതിച്ചു, ട്രൂഡോ 36 മണിക്കൂർ ഡൽഹിയിൽ കുടുങ്ങി

ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിനു സാങ്കേതിക തകരാർ. 36 മണിക്കൂർ യാത്ര വൈകിയ ട്രൂഡോയും സംഘവും ഇന്നലെ കാനഡയിലേക്കു മടങ്ങി. കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലമായിരുന്നു ട്രൂഡോയും സംഘവും കുടുങ്ങിയതെന്ന് ഔദ്യോഗിക സ്ഥിരീകരണം.
അതേസമയം ജസ്റ്റിൻ ട്രൂഡോയുടെ മടക്കയാത്രയ്ക്കായി ഇന്ത്യ, എയർ ഇന്ത്യ വണ്ണിന്റെ സേവനം വാഗ്ദാനം ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും അവരുടെ അന്താരാഷ്ട്ര യാത്രകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 777 വിമാനങ്ങളാണ് എയർ ഇന്ത്യ വൺ.എന്നാൽ നിർദ്ദേശം സമർപ്പിച്ച് ഏകദേശം ആറ് മണിക്കൂറിന് ശേഷം കാനഡ ഈ വാഗ്ദാനം നിരസിക്കുകയും അവരുടെ വിമാനത്തിനായി കാത്തിരിക്കുകയാണെന്ന് സർക്കാരിനോട് പ്രതികരിക്കുകയും ചെയ്തു.
സെപ്റ്റംബർ എട്ടിന് ഡൽഹിയിലെത്തിയ ജസ്റ്റിൻ ട്രൂഡോ രണ്ട് ദിവസത്തിന് ശേഷം 10 ന് കാനഡയിലേക്ക് മടങ്ങേണ്ടതായിരുന്നു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ട്രൂഡോയെ യാത്രയാക്കി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram3 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login