Connect with us
48 birthday
top banner (1)

Alappuzha

ആലപ്പുഴയില്‍ ക്ലാസ് മുറിയിലിരുന്ന കുട്ടികള്‍ക്ക് ദേഹം ചൊറിഞ്ഞ് തടിച്ചു: 12 കുട്ടികള്‍ ആശുപത്രിയില്‍

Avatar

Published

on

ആലപ്പുഴ: ആലപ്പുഴയില്‍ ക്ലാസ് മുറിയിലിരുന്ന കുട്ടികള്‍ക്ക് ദേഹം ചൊറിഞ്ഞ് തടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. ഹരിപ്പാട് ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെയാണ് അസാധരണ സംഭവമുണ്ടായത്. കുട്ടികള്‍ ക്ലാസിലിരിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. കുട്ടികളുടെ ദേഹം ചൊറിഞ്ഞു തടിക്കുകയായിരുന്നു. സ്‌കൂളിലെ പ്ലസ് വണ്‍ ക്ലാസ് മുറിയിലാണ് സംഭവം. സംഭവം നടന്ന ഉടനെ പ്ലസ് വണ്‍ ക്ലാസിലെ 12 കുട്ടികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയോട് ചേര്‍ന്നുള്ള മരത്തിലെ പുഴുക്കളാണ് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

എം.മുകുന്ദനെയും രവി പിള്ളയേയും വിമര്‍ശിച്ച് ജി സുധാകരന്‍

Published

on


തിരുവനന്തപുരം: സാഹിത്യകാരന്‍ എം.മുകുന്ദനെയും വ്യവസായി രവി പിള്ളയേയും വിമര്‍ശിച്ച് സിപിഎം നേതാവ് ജി.സുധാകരന്‍. സര്‍ക്കാരുമായി എഴുത്തുകാര്‍ സഹകരിച്ചു പോകണമെന്ന് എം.മുകുന്ദന്‍ പറഞ്ഞത് അവസരവാദമാണ്.

പ്രവാസിയായ കോടീശ്വരന്‍ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടാകണമെന്നും രവി പിള്ളയുടെ പേര് പരാമര്‍ശിക്കാതെ ജി സുധാകരന്‍ വിമര്‍ശിച്ചു. യുവാക്കളെല്ലാം പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി സുധാകരന്‍ പറഞ്ഞു

Advertisement
inner ad
Continue Reading

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വ്യാപാരിക്ക് നഷ്ടമായത് 4.89 ലക്ഷം രൂപ

Published

on

ആലപ്പുഴ: നഗരത്തിലെ 72-കാരനായ വസ്ത്രവ്യാപാരിയ്ക്കാണ് 4.89 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. വ്യാപാരി സൗത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും പണം നഷ്ടപ്പെട്ടു. ഓണ്‍ലൈന്‍ വ്യാപാരംവഴി ലാഭമുണ്ടാക്കാമെന്ന വാഗ്ദാനത്തിലൂടെയാണ് തട്ടിപ്പുകാർ വ്യാപാരിയെ സമീപിച്ചത്. ആദ്യം 89,000 രൂപയും പിന്നീട് രണ്ടു തവണയായി രണ്ടുലക്ഷംരൂപ വീതവും തട്ടിയെടുത്തു. എന്നാൽ ലാഭം നൽകാത്തതിനെ തുടർന്ന് ചൊവ്വാഴ്ച വ്യാപാരി ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

Continue Reading

Alappuzha

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

Published

on


ആലപ്പുഴ: ആലപ്പുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍.പാതിരപ്പള്ളി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അനീസ് ആണ് വിജിലന്‍സ് പിടിയിലായത്.ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിന് കാട്ടൂര്‍ സ്വദേശിയില്‍ നിന്ന് 1000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.

Continue Reading

Featured