ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ്, ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു; മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ : ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്ക്. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ഓട്ടോറിക്ഷ യാത്രക്കാരായ  ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശികളായ തങ്കമ്മ, ബിന്ദു, ഓട്ടോ ഡ്രൈവർ സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. ശക്തമായ കാറ്റിലും മഴയിലും ദേശീയപാതയ്ക്ക് അരികിലായി നിന്നിരുന്ന  മരം ഓട്ടോയുടെ മുകളിലേക്ക് പിഴുത്  വീഴുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു . നാട്ടുകാരുടെ നേതൃത്വത്തിൽ മരം വെട്ടിമാറ്റിയാണ് പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ നിന്നും പുറത്തെടുത്ത്   ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്

Related posts

Leave a Comment