പി.ജി ഡോക്ടർമാർക്ക് പുറമേ സമരം പ്രഖ്യാപിച്ച് മെഡിക്കൽ കോളേജുകൾ ഡോക്ടർമാരും ; മുൻകൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകൾ ബഹിഷ്‌കരിക്കും

തിരുവനന്തപുരം: പി.ജി ഡോക്ടർമാർക്ക് പുറമേ സമരം പ്രഖ്യാപിച്ച് മെഡിക്കൽ കോളേജുകൾ ഡോക്ടർമാരും. ഇതോടെ നാളെ മെഡിക്കൽ കോളേജുകൾ നിശ്ചലമാകും. ഒ.പി, ഐ.പി, മുൻകൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകൾ എന്നിവ ഡോക്ടർമാർ ബഹിഷ്‌കരിക്കും. പി.ജി ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജൻമാരും നാളെ പണിമുടക്കും. ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയർ ഡോക്ടർമാരെ നിയമിക്കുക, ഒന്നാം വർഷ പി.ജി ഡോക്ടർമാരുടെ പ്രവേശനം നേരത്തെ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പി.ജി ഡോക്ടർമാർ സമരം ചെയ്യുന്നത്. സർക്കാർ ചർച്ചക്ക് തയാറാകാത്തതിനെ തുടർന്ന് ഡോക്ടർമാരുടെ സമരം തുടരുകയായിരുന്നു. സമരത്തെ തുടർന്ന് മെഡിക്കൽകോളേജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്.

Related posts

Leave a Comment