1947 ൽ ജവഹർലാൽ നെഹ്‌റു 99 വർഷത്തെ പാട്ടത്തിനാണ് ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നത് ; വിവാദ പ്രസ്താവനയുമായി യുവമോർച്ച നേതാവ്

ലക്‌നൗ: ബി ജെ പി യുവമോര്‍ച്ച പ്രവര്‍ത്തക രുചി പഥക്കിന്റെ പരാമര്‍ശം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 99 വര്‍ഷത്തെ പാട്ടത്തിനെന്നായിരുന്നു നേതാവിന്റെ പരാമര്‍ശം.ഇന്ത്യയ്ക്ക് പൂര്‍ണമായി സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല, 1947 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു 99 വര്‍ഷത്തെ പാട്ടത്തിനാണ് ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നതെന്നാണ് നേതാവ് പറഞ്ഞത്. ഝാന്‍സിയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശിനിയായ രുചി പഥക്കിന്റെ പരാമര്‍ശം.

മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ തയ്യാറായില്ലെന്നും, അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും രുചി പഥക് പറഞ്ഞു. പരാമര്‍ശത്തിന് പിന്നാലെ നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Related posts

Leave a Comment