ബലിപെരുന്നാള്‍ ദിനത്തില്‍ കേരളത്തിന്‍റെ കണ്ണീരോര്‍മയായി കുഞ്ഞിമ്രാന്‍

മലപ്പുറംഃ ഇന്നത്തെ പെരുന്നാള്‍ ഒരു വേള ലോകത്തിന്‍റെ മുഴുവന്‍ ത്യാഗസ്മരണ, പ്രതിഫലിക്കേണ്ടതായിരുന്നു. പെരുന്തല്‍മണ്ണയിലെ കുഞ്ഞ് ഇമ്രാന്‍റെ പാല്‍പ്പുഞ്ചിരിയിലൂടെ. പക്ഷേ, കരുണ വറ്റാത്ത ലോകത്തിന്‍റെ ദയാവാത്സല്യങ്ങള്‍ നുകരാന്‍ കാത്തു നില്‍ക്കാതെ അവന്‍ മടങ്ങി. സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗത്തിന് ഇരയായി. അവന്‍റെ ജീവന്‍ രക്ഷിക്കാന്‍ ലോകം മുഴുവനുള്ള മലയാളികളും അല്ലാത്തവരും കൈകോര്‍ത്തതാണ്. ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഈ കുരുന്നു ജീവന്‍ രക്ഷിക്കാന്‍ മലയാളികളുടെ സഹായത്തോടെ സമാഹരിക്കപ്പെട്ടത് പതിരാറു കോടി രൂപ. പ്രതീക്ഷയുടെ വലിയ തീരത്തേക്ക് സാവധാനം തുഴഞ്ഞെത്തിയ ഇമ്രാന്‍ ഇന്നു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങി.

പെരിന്തല്‍ മണ്ണ സ്വദേശികളായ ആരിഫ് മുഹമ്മദിന്‍റെയും മറിയുമ്മയുടെയും മൂന്നാമത്തെ മകനാണ് ഇമ്രാന്‍ മുഹമ്മദ്. ഏഴുമാസം പ്രായമേയുള്ളൂ. അതിനിടയിലാണ് എസ്എംഎ എന്ന അപൂര്‍വത്തിനു അടിപ്പെട്ടുപോയത്. ഇമ്രാനു മുന്‍പേ ജനിച്ച സഹോദരി ലയാന ഈ രോഗം ബാധിച്ച് നേരത്തേ മരിച്ചിരുന്നു. കഷ്ടിച്ച് എഴുപത്തിരണ്ടു ദിവസം മാത്രമേ അവള്‍ക്കു ജീവിക്കാന്‍ കഴിഞ്ഞുള്ളൂ.

ഇളയ കുട്ടിക്കും രോഗം ബാധിച്ചതോടെ ആരിഫ് ആകെ സങ്കടത്തിലായി. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പതിനെട്ടു കോടി രൂപ വിലയുള്ള സോള്‍ഗന്‍ എസ്മ എന്ന മരുന്നു വേണമെന്ന് വിദഗ്ധര്‍. ആരിഫിനെന്നല്ല സാധാരണ നിലയക്ക് ആര്‍ക്കും തന്നെ ഇത്രയും വലിയ തുക കണ്ടെത്തുക എളുപ്പമല്ല. അവിടെയായിരുന്നു ലോകത്തിന്‍റെ കാരുണ്യം മുഴുവന്‍ ഇമ്രാന്‍ എന്ന ആറു മാസക്കാരനിലേക്ക് ഒഴുകിയത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിയത് പതിനാറു കോടി രൂപ. ഈ മരുന്നെത്തിച്ച് ചികിത്സ പൂര്‍ത്തിയാക്കാനിരിക്കെ, കുഞ്ഞ് ഇമ്രാന്‍ ഓര്‍മയായി. ഇന്നലെ അര്‍ധരാത്രി പിനിനട്ടപ്പോള്‍. ഖബറടക്കം ഇന്ന്.

Related posts

Leave a Comment