അഫ്ഗാൻ പിടിച്ചടക്കിയ താലിബാന് പിന്തുണയുമായി ഇമ്രാൻ ഖാൻ .

ഇസ്​ലാമാബാദ്: താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടക്കിയതിനെ സ്വാഗതം ചെയ്യുന്ന പ്രസ്താവനയുമായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. അഫ്ഗാനിൽ അടിമത്തത്തിൻറെ ചങ്ങലകൾ തകർന്നെന്ന് ഇംറാൻ ഖാൻ പറഞ്ഞു. യഥാർഥ അടിമത്തത്തേക്കാൾ ഭീതിതമാണ് മാനസിക അടിമത്തം. അടിച്ചമർത്തപ്പെട്ട മനസുകൾക്ക് ഒരിക്കലും വലിയ തീരുമാനങ്ങളെടുക്കാനാവില്ല. മാനസിക അടിമത്തത്തിൻറെ ചങ്ങലകൾ പൊട്ടിച്ചെറിയുക ദുഷ്‌കരമാണ്. എന്നാൽ ഇന്ന് അഫ്ഗാനിൽ അത് വിജയകരമായി സാധ്യമായിരിക്കുന്നുവെന്നും ഇംറാൻ ഖാൻ പറഞ്ഞു.

രാജ്യത്തെ പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലാണ് ഇംറാൻ ഖാൻ താലിബാൻ അധിനിവേശവുമായി ബന്ധപ്പെട്ട പരസ്യപ്രതികരണം നടത്തിയത്. അഫ്ഗാൻ പിടിച്ചെടുക്കാൻ താലിബാന് സഹായം നൽകിയെന്ന ആരോപണത്തിൽ പാകിസ്താനെതിരെ ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇംറാൻ ഖാൻറെ പ്രതികരണം.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ മാധ്യമമായി കാണുന്നതിന് പകരം പിന്നീട് ഇംഗ്ലീഷ് സംസ്കാരത്തെ അപ്പാടെ ഉൾക്കൊണ്ടാൽ എന്തായിരിക്കും അവസ്ഥ? മറ്റ് സംസ്കാരങ്ങളെ ഏറ്റെടുക്കുകയും അതിന് മാനസികമായി കീഴ്പ്പെടുകയും ചെയ്യുന്നത് യഥാർഥ അടിമത്തത്തെക്കാൾ മോശമാണ്. യഥാർഥ അടിമത്തത്തെക്കാൾ ഭീകരമാണ് മാനസിക അടിമത്തം -ഇംറാൻ ഖാൻ പറഞ്ഞു.

Related posts

Leave a Comment