National
ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും വീണ്ടും തിരിച്ചടി
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും വീണ്ടും തിരിച്ചടി. തോഷഖാന കേസില്‍ ഇമ്രാനും ഭാര്യക്കും 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇസ്ലാമാബാദ് കോടതിയുടേതാണ് വിധി. കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസില്‍ ഇന്നലെ 10 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.
മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പത്ത് വര്‍ഷം തടവുശിക്ഷ പാക് കോടതി വിധിച്ചിരുന്നു. രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകള്‍ പരസ്യമാക്കി എന്ന കേസിലായിരുന്നു ശിക്ഷ. ഫെബ്രുവരി എട്ടിന് പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന് തടവ് ശിക്ഷ കിട്ടുന്നത്. ഇമ്രാന്റെ പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ നില തെരഞ്ഞെടുപ്പില്‍ പരുങ്ങലിലാണ്. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ ഇമ്രാന്‍ ഉയര്‍ത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇമ്രാന്‍ ഇപ്പോള്‍ ജയിലിലാണ്.
Featured
എല്ലാ സ്വകാര്യ സ്വത്തും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാൻ അനുമതി നൽകുന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി.
എന്നാൽ, ചില സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് അടക്കം എട്ട് ജഡ്ജിമാരുടെ നിരീക്ഷണത്തിന് വിപരീതമായ വിധിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന പ്രസ്താവിച്ചത്.
National
‘ഒന്നുകിൽ മാപ്പ് പറയണം, അല്ലെങ്കില്‍ അഞ്ചുകോടി’; സല്‍മാനെതിരേ വീണ്ടും വധഭീഷണി
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സൽമാന് ജീവൻ വേണമെങ്കിൽ ഒന്നുകിൽ മാപ്പ് പറയണം അല്ലെങ്കിൽ അഞ്ചുകോടിരൂപ നല്‍കണം എന്നാണ് സന്ദേശത്തില്‍ പറയുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ഭീഷണി സന്ദേശം ഇങ്ങനെയാണ് ‘ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ് സംസാരിക്കുന്നത്. ജീവനോടെ ഇരിക്കാന്‍ സല്‍മാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണം. അല്ലെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണം. അയാള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അയാളെ കൊലപ്പെടുത്തും. ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്.’ തിങ്കളാഴ്ച രാത്രിയാണ് സന്ദേശം ലഭിച്ചത്. വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Featured
ആഗ്രയ്ക്ക് സമീപം മിഗ് 29 യുദ്ധവമാനം തകർന്നു വീണു; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ലക്നോ: വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു. ആഗ്രയ്ക്ക് സമീപത്തുണ്ടായ അപകടത്തിൽ പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആഗ്രയിലെ കരഗോൽ എന്ന ഗ്രാമത്തിലെ തുറസായ സ്ഥലത്താണ് വിമാനം തകർന്നു വീണത്. നിലത്തുവീണ് നിമിഷങ്ങൾക്കുള്ളിൽ വിമാനം പൂർണമായി കത്തിയമർന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പൈലറ്റുമാർ പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന.
അപകടത്തെ തുടർന്ന് ഉന്നത വ്യോമസേന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആഗ്രയിലേക്ക് പോകുന്നതിനിടെ യാണ് അപകടമുണ്ടായത്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login