ഇംപ്രസാരിയോ മിസ് കേരള 22-ാം വര്‍ഷത്തിലേക്ക്

കൊച്ചി: ഇംപ്രസാരിയോ മിസ് കേരള മത്സരത്തിന്റെ കിരീടത്തിലേക്ക് പൊന്‍തൂവല്‍ ചാര്‍ത്തി 22-ാം വര്‍ഷത്തെ മത്സരം ഡിസംബര്‍ രണ്ടിന് വൈകിട്ട് ആറിന് ലേമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. നാനൂറിലേറെ അപേക്ഷകരില്‍ നിന്നും അവസാന പട്ടികയില്‍ ഇടംപിടിച്ച 25 മത്സരാര്‍ഥികളാണ് ഇംപ്രസാരിയോയുടെ പ്രൗഡമായ വേദിയില്‍ അടിവെച്ചെത്തുക.

ആശയവിനിമയം, പൊതുപ്രഭാഷണം, ആരോഗ്യം, ഫിറ്റ്‌നസ്, യോഗ, മെഡിറ്റേഷന്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ അന്തിമ 25 അംഗങ്ങള്‍ക്ക് നല്കുന്ന പരിശീലനം പുരോഗമിക്കുകയാണ്.

ഫൈനല്‍ മത്സരം മൂന്ന് റൗണ്ടുകളായാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളീയം, ലെഹംഗ, ഗൗണ്‍ റൗണ്ടുകളിലായാണ് മത്സരം പുരോഗമിക്കുക.

കേരളീയം റൗണ്ടില്‍ കേരള മുണ്ടും വേഷ്ടിയും അണിഞ്ഞാണ് മത്സരാര്‍ഥികള്‍ രംഗത്തെത്തുക. കവിത സന്തോഷിന്റെ നേതൃത്വത്തിലാണ് ആദ്യ റൗണ്ട് അരങ്ങേറുക.

രണ്ടാം റൗണ്ടായ ലെഹംഗ പ്രമുഖ ഡിസൈനറായ സന്ദീപ് ശ്രീവാസ്തവയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രമുഖ മലയാളിയും ഇന്തോ- അമേരിക്കന്‍ ഡിസൈനറുമായ സഞ്ജന ജോണാണ് ഗൗണ്‍ റൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇംപ്രസാരിയോ മിസ് കേരള 2021ന്റെ ഗ്രൂമര്‍മാരായി മുന്‍ മിസ് ഇന്ത്യ ടൂറിസം ജേത്രിയും ബോളിവുഡ് താരവുമായ പ്രിയങ്ക ഷാ, തിയേറ്റര്‍ വ്യക്തിത്വം മുരളി മേനോന്‍, വെല്‍നസ് കോച്ച് നൂതന്‍ മനോഹര്‍, ഇമേജ് ആന്റ് സ്‌റ്റൈല്‍ കോച്ച് ജിയോഫി മാത്യൂസ് എന്നിവരാണ് രംഗത്തുള്ളത്.

ഗ്രൂമിംഗ് സെഷനുകള്‍ക്കു പിന്നാലെ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ അയ്‌സ്, മിസ് ഫോട്ടോജനിക്ക്, മിസ് കണ്‍ജീനിയാലിറ്റി, മിസ് ടാലന്റഡ് എന്നിവരെ തെരഞ്ഞെടുക്കും.

മത്സര ഹാളിലേക്കുള്ള പ്രവേശനം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം മത്സരാര്‍ഥികളുടെ അടുത്ത ബന്ധുക്കള്‍ക്കും ജഡ്ജസ്, മാധ്യമ പ്രവര്‍ത്തകര്‍, മിസ് കേരള മത്സരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍, ക്രൂ അംഗങ്ങള്‍, അനുബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ക്യു ആര്‍ കോഡ് രേഖപ്പെടുത്തിയ പാസ് ഉള്ളവര്‍ക്ക് മാത്രമേ ഹാളിലേക്ക് പ്രവേശിക്കാനാവുകയുള്ളു.

ലേ മെറിയിഡിയന്‍ ഹോട്ടല്‍ കോ സ്‌പോണ്‍സറും ഗ്രൂമിംഗ് വെന്യൂ പാര്‍ട്ണര്‍ സ്റ്റാര്‍ലിറ്റ് സൂട്ട്‌സ് കൊച്ചിയുമാണ്.

അവസാന 25 പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഇവരാണ്:

 1. ദുര്‍ഗ നടരാജ്
 2. ഗൗരിദേവ് ആര്‍ നായര്‍
 3. ഗോപിക സുരേഷ്
 4. ലിവ്യ ലിഫി
 5. മിഖായ സെബി
 6. ശ്രേയ ജോസ്
 7. നിമിഷ പി എസ്
 8. ജ്യോതിക
 9. ഗായത്രി രതീഷ്
 10. നീന അബ്രഹാം
 11. ഹിമ ജോര്‍ജ്ജ്
 12. അന്ന സൂസന്‍ റോയ്
 13. ചന്ദന തെന്നല്‍
 14. നോയല്‍ ജോണ്‍
 15. അഭിരാമി നായര്‍
 16. മറിയ സ്റ്റീഫന്‍
 17. ഗഗന ഗോപാല്‍
 18. ആവണി വിനോദ്
 19. ഐശ്വര്യ പി
 20. അഷിക അശോകന്‍
 21. പേള്‍സ്വിന്‍ പോള്‍
 22. ശ്രീലക്ഷ്മി സജീവ്
 23. അജല്യ കൃഷ്ണ
 24. നന്ദന വി എന്‍
 25. അനീഷ രഞ്ജന്‍

Related posts

Leave a Comment